
തിരുവനന്തപുരം:കേരളത്തില്‍ മുന്നണികള്‍ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയെ ശരിവെച്ച് എഴുത്തുകാരി സാറ ജോസഫ്.
പിണറായി 3.0’ എന്ന ബ്രാൻഡിംഗ് ദോഷം ചെയ്യുമെന്നും വ്യക്തികേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് ഭരണം മാറുന്നത് നാശത്തിന് വഴിവെക്കുമെന്നും അവർ മുന്നറിയിപ്പ് നല്‍കി.
ഭരണാധികാരത്തില്‍ വന്ന ഇടതുപക്ഷം അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി എന്ത് ചെയ്തു എന്നാണ് വിലയിരുത്തേണ്ടത്. അധികാരം നിലനിർത്താൻ ഏത് പിശാചിന്റെ കൂടെയും കൂട്ടുകൂടുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്നും ജനാധിപത്യത്തേക്കാള്‍ അധികാ രത്തിനാണ് അവർ മുൻഗണന നല്‍കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസനത്തിന്റെ പേരില്‍ റോഡുകള്‍ പണിയുന്നതിനപ്പുറം സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ചോദ്യം ചോദിക്കാനോ തിരുത്താനോ കഴിയാത്ത അവസ്ഥയാണ് രാഷ്ട്രീയ പാർട്ടികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നത്.
ജനങ്ങളുടെ നാവായി പ്രവർത്തിക്കേണ്ട മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യം നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാവുക എന്നതും ഭരണമാറ്റം സംഭവിക്കുക എന്നതും അനിവാര്യമാണെന്നും സാറ ജോസഫ് കൂട്ടിച്ചേർത്തു.



