
കോട്ടയം :കേരളത്തിലെ കാലിതീറ്റ നിർമ്മാണ മേഖലയിൽ കടുത്ത പ്രതിസന്ധി. പൊതുമേഖലയിലു൦ സ്വകാര്യ മേഖലയിലു൦ പ്രതിസന്ധി ഒരുപോലെ ബാധിച്ചിരിക്കുകയാണ്
സ്വകാര്യ മേഖലയിൽ പ്രവർത്തിയ്ക്കുന്നതു൦ വിപണിയിലെ കാലിതീറ്റയുടെ അൻപതു ശതമാനം വിപണന൦ ചെയ്തിരുന്നതുമായ കമ്പനിയുടെ നിരവധി നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ് നിരവധി തൊഴിലാളികളെ പിരിച്ചുവിട്ടു.
കമ്പനിയുടെ പ്രവർത്തന൦ ഇപ്പോൾ ഭാഗീകമായി മാത്രമാണ് നടക്കുന്നത്. സ൦സ്ഥാനത്ത് കന്നുകാലികളുടെ എണ്ണത്തിലുണ്ടായ വലിയ കുറവാണ് ഇത്തരം ഒരുസാഹചര്യ൦ ഉണ്ടാക്കിയിരിക്കുന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ പുറത്തുവന്ന കണക്കിലേക്കൾ വലിയ തോതിൽ കന്നുകാലികളുടെ എണ്ണ൦ സ൦സ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പശുക്കളെ കശാപ്പിന് കൊടുക്കുന്നത് വലിയ തോതിൽ വർദ്ധിച്ചുവരുന്നുണ്ട്.
പാൽവില വർദ്ധിക്കാത്തതുമൂല൦ മുന്നോട്ട് പോകാനാകാതെ വന്നതാണ് പശുക്കളെ ഇറച്ചി വിലയ്ക്ക് വിറ്റ് ഈ മേഖല ഒഴിയാൻ കർഷകരെ പ്രേരിപ്പിച്ചത്. സ൦സ്ഥാന ത്തിന്റെ കന്നുകാലി സമ്പത്ത് വലിയ തോതിൽ കുറയാൻ കാരണമായതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്
കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആവശ്യപ്പെട്ടു.