കേരളത്തിലേക്ക് വരുന്ന ഇതര സംസഥാന തൊഴിലാളികളിൽ ഏറെയും താമസിക്കുന്നത് പെരുമ്പാവൂരും ആലുവയിലും: ഇതിന്റെ രഹസ്യം എന്താണന്ന് അറിയാമോ?

Spread the love

കൊച്ചി: കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ ഏറ്റവും അധികം പേര്‍ ജീവിക്കുന്നതാകട്ടെ എറണാകുളം ജില്ലയിലെ പെരുമ്പാ
വൂരിലും ആലുവയിലുമാണ്.

അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനെ ബംഗ്ലാദേശില്‍ നിന്ന് നാടുകടത്തപ്പെട്ട കൊടും ക്രിമിനലുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഓരോ ദിവസവും നിരവധി പേര്‍ പുതിയതായി എത്തുന്നതിനാല്‍ തന്നെ ഇക്കൂട്ടര്‍ കേരളത്തില്‍ എത്രപേരാണുള്ളതെന്ന് കൃത്യമായി കണക്കെടുക്കുക അസാദ്ധ്യമാണ്.

കേരളത്തില്‍ ഇവര്‍ക്ക് വ്യാജ ഐഡന്റീറ്റി കാര്‍ഡ് തരപ്പെടുത്തി നല്‍കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലും അസമിലും എത്തിയാല്‍ അവിടെ തന്നെ വ്യാജ ആധാര്‍ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴിതാ പെരുമ്പാവൂരില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുന്ന മൂന്ന് മൊബൈല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തി. തട്ടിപ്പ് നടത്തിയ മൂന്ന് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് മറ്റുള്ളവരുടെ പേരില്‍ വ്യാജ കാര്‍ഡ് നിര്‍മിക്കുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെരുമ്പാവൂരില്‍ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് അനുസരിച്ച്‌ 32 ലഹരി കേസുകളാണ് ക്ലീന്‍ പെരുന്നാവൂര്‍ പദ്ധതിയുടെ ഭാഗമായി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.