video
play-sharp-fill

കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണ്‌? സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎല്‍എയാണ്‌ ഏറ്റവും സുന്ദരനായ എംഎല്‍എ എന്നാണ് എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്

കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണ്‌? സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎല്‍എയാണ്‌ ഏറ്റവും സുന്ദരനായ എംഎല്‍എ എന്നാണ് എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനനെ വാനോളം പുകഴ്ത്തി മന്ത്രി എം ബി രാജേഷ്. ആലത്തൂര്‍ മണ്ഡലത്തില്‍ അഞ്ഞൂറ്‌ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത്‌ മാലിന്യമുക്തമാക്കി, ബ്യൂട്ടി സ്പോട്ടുകളാക്കുന്ന ഭാവനാപൂര്‍ണ്ണമായ ഒരു പരിപാടിക്ക്‌ തുടക്കം കുറിച്ച്‌ കൊണ്ട് മന്ത്രി എംഎല്‍എയെ അഭിനന്ദിച്ചത്.

കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണ്‌? സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎല്‍എയാണ്‌ ഏറ്റവും സുന്ദരനായ എംഎല്‍എ എന്നാണ് എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500 കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്ന ഭാവനാപൂര്‍ണ്ണമായ പദ്ധതി നടപ്പാക്കുന്നത്‌ മുപ്പതിനായിരത്തോളം സന്നദ്ധപ്രവര്‍ത്തകരടങ്ങുന്ന ക്ലീന്‍ ആര്‍മി മണ്ഡലത്തില്‍ രൂപീകരിച്ചുകൊണ്ടാണ്‌. ഇന്ന് ക്ലീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ മുപ്പതിനായിരം പേര്‍ അണിനിരക്കുന്ന ശുചീകരണ പ്രവര്‍ത്തനമാണ്‌ മണ്ഡലത്തില്‍ നടക്കുന്നത്‌. ഇന്ന് ശുചിയാക്കുന്ന സ്ഥലങ്ങളില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍, അന്നേദിവസം ജന്മദിനമുള്ള ആളുകള്‍ ഫലവൃക്ഷത്തൈകള്‍ നടും. ജന്മവൃക്ഷം എന്ന നിലയില്‍ അവരവര്‍ തന്നെ അത്‌ പരിപാലിക്കുകയും ചെയ്യും.

തുടര്‍ന്ന് മണ്ഡലത്തിലെ സ്കൂളുകളിലെല്ലാം കുട്ടികളുടെ ജന്മദിനത്തില്‍ ഫലവൃക്ഷത്തൈകള്‍ കൊടുക്കുകയും, അത്‌ നട്ടു പരിപാലിക്കുകയും ചെയ്യുന്ന ഭാവനാപൂര്‍ണ്ണവും ആകര്‍ഷകവുമായ പരിപാടിയാണ്‌ കെ ഡി പ്രസേനന്‍ എംഎല്‍എ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എം ബി രാജേഷ് പറഞ്ഞു. സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌, ഓരോ അസംബ്ലി മണ്ഡലത്തെയും മാലിന്യമുക്തമാക്കാന്‍ എംഎല്‍എമാര്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ വ്യക്തിപരമായ കത്ത്‌ മന്ത്രി എന്ന നിലയില്‍ എല്ലാവര്‍ക്കും നല്‍കിയിരുന്നു.

ആ അഭ്യര്‍ത്ഥന മാനിച്ച്‌ ഭാവനാപൂര്‍ണ്ണമായ പദ്ധതികളുമായി മുന്നോട്ടുവന്ന കെ ഡി പ്രസേനന്‍ എം എല്‍ എയ്ക്ക്‌ നന്ദി. എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്‌ ആലത്തൂരില്‍ നടപ്പാക്കുന്ന പരിപാടികള്‍. മറ്റു പല എംഎല്‍എമാരും ഇതുപോലെ വൈവിധ്യമാര്‍ന്ന പരിപാടികളുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഓരോ മണ്ഡലത്തിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്‌. അത്‌ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ വലിയ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Tags :