
കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിക്ക് ഒപ്പം:പന്ന്യന്‍ രവീന്ദ്രന്‍
സ്വന്തം ലേഖകൻ
അടൂര്‍ > ചരിത്രം തിരുത്തി എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചപ്പോള്‍ തന്നെ യുഡിഎഫിനെ ബാധിച്ച രോഗമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധതയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
എല്‍ ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അടൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദി സര്‍ക്കാര്‍ കേരളത്തിലെ ജനക്ഷേമ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്ന വിദഗ്ധന്‍മാരുടെ വക്കീലന്‍മാരായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുകയാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ബിജെപിക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസെന്നും പന്ന്യന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാത്തത് അന്ധമായ എല്‍ഡിഎഫ് വിരോധം മൂലമാണ്. തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് വീടും ഭൂമിയും നല്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്താകമാനം പട്ടിണിയുള്ളപ്പോള്‍ എല്ലാവര്‍ക്കും അന്നം കൊടുക്കുന്ന നാടാണ് കേരളം.
വന്‍കിട മുതലാളിമാര്‍ക്കു വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന്. ഇടതുപക്ഷ സര്‍ക്കാരിനെ ശരിപ്പെടുത്താന്‍ എല്ലാ ശ്രമവും കേന്ദ്രം നടത്തുമ്ബോള്‍ അതിന്റെ കൂടെ കൂടുകയാണ് യുഡിഎഫ് എന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അടൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്ന് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കെഎസ്‌ആര്‍ടിസി ജങ്ഷനില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ടി ഡി ബൈജു അധ്യക്ഷനായി. ഏഴംകുളം നൗഷാദ് സ്വാഗതം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കെ പി ഉദയഭാനു, എ പി ജയന്‍, പി ബി ഹര്‍ഷകുമാര്‍, ഡോ. വര്‍ഗീസ് പേരയില്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ഡി സജി, ലിജോ ജോണ്‍, സാംസണ്‍ ഡാനിയേല്‍, രാജന്‍ സുലൈമാന്‍, കെ ആര്‍ ചന്ദ്രമോഹന്‍, അഡ്വ എസ് മനോജ്, എ എന്‍ സലിം, ആര്‍ ജ്യോതികുമാര്‍, ലസിത, കെ കുമാരന്‍, ടി മുരുകേഷ്, കുറുമ്ബകരാമകൃഷ്ണന്‍, സജു മിഖായേല്‍ എന്നിവര്‍ സംസാരിച്ചു.