
ഏറ്റുമാനൂർ :
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏറ്റുമാനൂർ പേരൂർ കവലയ്ക്ക് സമീപം പാലാ റോഡിൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. സിപിഐ ജില്ല സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഇലക്ഷൻ കമ്മറ്റി സെക്രട്ടറി കെ എൻ വേണുഗോപാൽ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ
കെ ഐ കുഞ്ഞച്ചൻ,രാജീവ് നെല്ലിക്കുന്നേൽ, പ്രശാന്ത് നന്ദകുമാർ, ബാബു ജോർജ് , എം എസ് സാനു, വി ജയപ്രകാശ്, ഇ എസ് ബിജു,ജോസ് ഇടവഴിക്കൽ, ജിം അലക്സ്,സിബി വെട്ടൂർ, ടി വി ബിജോയ്, കെ പി ശ്രീനി , ഗീത ഉണ്ണികൃഷ്ണൻ, പി എസ് വിനോദ് എന്നിവർ സംസാരിച്ചു.
വി എൻ വാസവന്റെ പ്രവർത്തനം ജനാധിപത്യത്തിന് മാതൃക: പി സി ചാക്കോ
ഏറ്റുമാനൂർ:
ജനപ്രതിനിധി എന്ന നിലയിലുള്ള വി എൻ വാസവന്റെ പ്രവർത്തനം ജനാധിപത്യത്തിന് ഉദാത്ത മാതൃകയാണെന്ന് എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. മന്ത്രിയുടെ തിരക്കുകൾക്കിടയിലും മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിക്കാൻ വാസവന് കഴിഞ്ഞു. എൽഡിഎഫ് ഏറ്റുമാനൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് കാലത്ത് പറയുന്നത് ജനങ്ങൾ ഓർത്തിരിക്കില്ല എന്ന് കരുതുന്നവരുണ്ട്. എന്നാൽ ഏറ്റുമാനൂരിൽ നടത്തിയ പ്രവർത്തനങ്ങൾ അതത് സമയത്ത് ജനത്തെ കൃത്യമായി ബോധ്യപ്പെടുത്തി. ആത്മവിശ്വാസത്തോടെയും സംതൃപ്തിയോടെയുമാണ് വി എൻ വാസവൻ വീണ്ടും ജനങ്ങൾക്ക് മുമ്പിലെത്തുന്നത്.
കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുമ്പോൾ എന്തുകൊണ്ടാണ് യുഡിഎഫും എൻഡിഎയും മിണ്ടാത്തത്? കിഫ്ബിയെ എതിർത്തവരുണ്ട്. എന്നാൽ കിഫ്ബി വഴി 1,200 പദ്ധതികൾക്കായി 1,06,000 കോടിയാണ് ചെലവിട്ടത്.
എല്ലാവർക്കും ഇന്റർനെറ്റിനായി കെ ഫോണിന് 1,600 കോടി രൂപയും ചെലവിട്ടു. ഏറ്റുമാനൂർ മണ്ഡലത്തിൽ 800 കോടി രൂപയാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ചത്. ആരോഗ്യരംഗത്തിന് മാത്രം 430 കോടി ചെലവിട്ടു. ആ കിഫ്ബിയെ എതിർത്തവരാണ് ഇപ്പോൾ അധികാരത്തിൽ വരുമെന്ന് മോഹിക്കുന്നത്. കേരളത്തിൽ ഭരണവിരുദ്ധവികാരം ഒരു ശതമാനം പോലും ഇല്ലെന്നും പി സി ചാക്കോ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം കോട്ടയത്തേക്കും എത്തുന്നു: വി എൻ വാസവൻ
ഏറ്റുമാനൂർ
നാട്ടകം തുറമുഖം വഴി വിഴിഞ്ഞം തുറമുഖത്തെ കോട്ടയത്തേക്ക് എത്തിച്ചിരിക്കുകയാണെന്ന് ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി എൻ വാസവൻ പറഞ്ഞു. 2009ൽ ഉദ്ഘാടനം ചെയ്ത തുറമുഖം ഇപ്പോൾ നഷ്ടമില്ലാത്ത പ്രവർത്തനനിലയിലെത്തി. കസ്റ്റംസ് ക്ലിയറൻസ് ലഭിച്ച കേരളത്തിലെ അപൂർവം പോർട്ടുകളിലൊന്നായി നാട്ടകം പോർട്ട്. വിഴിഞ്ഞം–കോട്ടയം ലിങ്ക് വഴി വരാൻ പോകുന്നത് വലിയ മാറ്റങ്ങളാണ്. ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യാൻ തനിക്ക് കഴിഞ്ഞു. ആക്ഷേപമില്ലാതെ ഒരോ വകുപ്പിലെയും കടമകൾ പൂർത്തിയാക്കി. എൽഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതിയാരോപണം ഉണ്ടായിട്ടില്ല. അതാണ് എൽഡിഎഫിന്റെ സുതാര്യത. ഏറ്റുമാനൂരിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചത് രേഖകൾ സഹിതം ജനത്തിനു മുമ്പിൽ അവതരിപ്പിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യമുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.



