കേരളത്തിൽ നിന്ന് മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിൻ സർവീസിന് നാളെ തുടക്കം

കേരളത്തിൽ നിന്ന് മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിൻ സർവീസിന് നാളെ തുടക്കം

സ്വന്തം ലേഖിക

ബെംഗളൂരു: കേരളത്തിൽ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിൻ സർവീസ് നാളെ മുതൽ ആരംഭിക്കും. കൊച്ചുവേളി- ബംഗലൂരു പ്രതിദിന എക്സ്പ്രസ് ട്രെയിൻ (16315-16) നാളെ മൈസൂരുവിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ 10.15ന് മൈസൂരു റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

നിലവിൽ സംസ്ഥാനത്തെ നഗരങ്ങളിൽ നിന്നും മൈസൂരുവിലേക്കു പോകണമെങ്കിൽ ബസിൽ യാത്രചെയ്യണമായിരുന്നു. അല്ലെങ്കിൽ ബംഗളൂരുവിൽ ട്രെയിനിറങ്ങി പാസഞ്ചർ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്. വൈകിട്ട് 4.45ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവിൽ നിന്നും പുറപ്പെടും. 4.35നു ബംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലുമെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group