
കേരളത്തിൽ ഇനിയും പ്രകൃതി ദുരന്തങ്ങളുണ്ടാകും ; മുന്നറിയിപ്പുമായി മാധവ് ഗാഡ്കിൽ
സ്വന്തം ലേഖിക
തൃശൂർ: വരും വർഷങ്ങളിലും കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്കിൽ. കേരള ഇക്കണോമിക് അസോസിയേഷൻ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ഇടവേളകളിൽ കൂടുതൽ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയുടെ മേൽ മനുഷ്യന്റെ ഇടപെടൽ വർധിച്ചതാണ് ഇതിന് കാരണമെന്നും ജനാധിപത്യം നിലനിർത്താൻ പൗരൻ കാണിക്കുന്ന അതേ ഉത്തരവാദിത്വം പരിസ്ഥിതി നിലനിർത്തുന്നതിലും പ്രകടിപ്പിക്കണം എന്നും മാധവ് ഗാഡ്ഗിൽ പറയുകയുണ്ടായി.
Third Eye News Live
0