
മണർകാട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണർകാട് യൂണിറ്റ് രൂപികരിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 8-ാമത് യൂണിറ്റാണിത്.
ഇതോടെ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും അസോസിയേഷന് യൂണിറ്റ് കമ്മറ്റികളായി.
എം. എസ്. വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.കെ. മണിലാൽ മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ സി മണ്ഡലം പ്രസിഡണ്ട് ബിനു പാതയിൽ, സുരേഷ് രാജു, കെ.എം.ബാലേന്ദ്രൻ, അഡ്വ: എ.ആർ.സുരേന്ദ്രൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എബ്രഹാം ഫിലിപ്പ്, പി.എം. മാണി, ജോർജ് തോമസ്, ഇ.വി. തോമസ്, കോട്ടയം ബാബുരാജ്, മറിയാമ്മ സ്കറിയാ, ടി.ധനലഷ്മി, ഷീലാബാബു എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ.ഷിബി സൂസൻ കുര്യാക്കോസ് (പ്രസിഡന്റ്), ഇ.വി.തോമസ് (സെകട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.



