
തിരുവനന്തപുരം: കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മതസ്ഥാപനങ്ങളില്‍ താമസിക്കുന്ന അര്‍ഹരായ സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍.
മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാനായി പുതിയ പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
അവിവാഹിതരായ 50 വയസില്‍ കൂടുതല്‍ പ്രായമുള്ള ശമ്പളം, പെന്‍ഷന്‍, സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാത്ത മേല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കാനാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ക്ക് 31.03.2001ലെ ഉത്തരവ് പ്രകാരം നിലവിലുള്ള തടസങ്ങള്‍ നീക്കി നടപടിക്രമങ്ങള്‍ ലളിതമാക്കാനാണ് നീക്കം. പെന്‍ഷന്‍ അനുവദിക്കുന്നതിന് പൊതുവില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നല്‍കും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാനും മന്ത്രിസഭാ യോഗ്യം തീരുമാനിച്ചു.



