video
play-sharp-fill

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനത്തിന് കുമരകത്ത് തുടക്കമായി ; പ്രതിനിധി സമ്മേളനം പ്രമുഖ ന്യൂറോ സയന്റിസ്റ്റ് ഡോ.കെ.പി മോഹനകുമാർ ഉദ്ഘാടനം ചെയ്തു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനത്തിന് കുമരകത്ത് തുടക്കമായി ; പ്രതിനിധി സമ്മേളനം പ്രമുഖ ന്യൂറോ സയന്റിസ്റ്റ് ഡോ.കെ.പി മോഹനകുമാർ ഉദ്ഘാടനം ചെയ്തു.

Spread the love

കുമരകം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
62-ാം കോട്ടയം ജില്ലാ വാർഷിക സമ്മേളനത്തിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ തുടക്കമായി.

പ്രതിനിധി സമ്മേളനം പ്രമുഖ ന്യൂറോ
സയന്റിസ്റ്റ് ഡോ.കെ.പി മോഹനകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ പാശ്ചാത്യസംസ്കാരിക നാഗരികതയുടെ വളർച്ചയുടെ അനന്തര ഫലമായാണ് യുവതലമുറ

ലഹരിക്ക് അടിമപ്പെടുന്നതെന്ന് ഡോ.കെ.പി
മോഹനകുമാർ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോജി കുട്ടുമ്മേൽ, കെ. രാജൻ, ആർ. സനൽകുമാർ,
പി.ഐ ഏബ്രഹാം,വിജു കെ നായർ,എസ്.എ രാജീവ്

എസ്.ഡി പ്രേംജി,ജിസ് ജോസഫ് , മഹേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വിജു കെ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് എ രാജീവ് കണക്കും

സംസ്ഥാന നിർവ്വഹസമിതി അംഗം അഡ്വ: കെ പി രവിപ്രകാശ്
സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് വ്യത്യസ്ത ഗ്രൂപ്പ് തല ചർച്ചകൾ നടന്നു. രണ്ടാം ദിവസമായ നാളെ ഭാവിരേഖ , പ്രമേയ അവതരണം, .ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും