കേരളാ സര്‍വകലാശാലയില്‍ വീണ്ടും നാടകീയരംഗങ്ങള്‍: ഗവർണർ വടിയെടുക്കും: സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ രജിസ്ട്രാര്‍ക്കും ഗവര്‍ണറുടെ നടപടിക്കിരയായ ജോ. റജിസ്ട്രാര്‍ക്കും എതിരേ നടപടിയെടുക്കാൻ ആലോചന

Spread the love

തിരുവനന്തപുരം :കേരളാ സര്‍വകലാശാലയില്‍ വീണ്ടും നാടകീയരംഗങ്ങള്‍ അരങ്ങേറുന്നു. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ രജിസ്ട്രാര്‍ക്കും ഗവര്‍ണറുടെ നടപടിക്കിരയായ ജോ.

റജിസ്ട്രാര്‍ക്കും എതിരേ നടപടിയെടുക്കാനാണ് ഗവര്‍ണറുടെ ആലോചന. സിന്‍ഡിക്കേറ്റ് റജിസ്ട്രാറായി ചുമതലയേല്‍പ്പിച്ച കെ.എസ്. അനില്‍കുമാര്‍, ജോ. റജിസ്ട്രാര്‍ പി. ഹരികുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യാനാണ് ആലോചന.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് എതിരേയും നടപടിയുണ്ടായേക്കും.ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളോട് വിശദീകരണം ആവശ്യപ്പെട്ട ശേഷമായിരിക്കും നടപടിയെടുക്കുക. വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും നടപടി. കഴിഞ്ഞ ദിവസം അനില്‍കുമാറിനെ വി.സി. സസ്‌പെന്റ് ചെയ്ത നടപടി സിന്‍ഡിക്കേറ്റ് എടുത്തു കളഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ നടപടിയെടുക്കണമെന്നുമാണ് വി.സി. ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതേസമയം ഇന്ന് കേരളാസര്‍വകലാശാലയില്‍ രണ്ടു റജിസ്ട്രാര്‍മാര്‍ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരമായി മാറിയിരിക്കുന്നത്.

അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്ത വി.സി. മിനി ഡിജോ കാപ്പനെ റജിസ്ട്രാറായി ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ അനില്‍കുമാറിനെ ഹൈക്കോടതി റജിസ്ട്രാറാക്കി നിലനിര്‍ത്തിയിരുന്നു. ഇതോടെയാണ് യൂണിവേഴ്‌സിറ്റിക്ക് രണ്ടു റജിസ്ട്രാര്‍മാര്‍ ഉണ്ടായത്. എന്നാല്‍ വി.സി. നിയോഗിച്ച മിനി ഡിജോ കാപ്പന്‍ ചുമതലയേറ്റെടുത്തില്ല. ഫയല്‍ പരിശോധിച്ചത് കെ.എസ്. അനില്‍കുമാര്‍ തന്നെയായിരുന്നു.