കോട്ടയം : കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല കൃഷി, ശാസ്ത്രീയ ശുദ്ധജല കൃഷി, ശാസ്ത്രീയ ചെമ്മീൻ കൃഷി, വീട്ടു വളപ്പിൽ , പടുതാകുളത്തിലെ മത്സ്യകൃഷി, കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക്
മത്സ്യകൃഷി, റീ-സർക്കുലേറ്ററി അക്വാകൾക്കർ സിസ്റ്റം, ശുദ്ധജല കൂട് മത്സ്യകൃഷി, ഓരുജല കുട് മത്സ്യകൃഷി, എംബാങ്ക്‌മെന്റ് ആൻഡ് പെൻമത്സ്യകൃഷി എന്നിവയാണ് വിവിധ പദ്ധതികൾ. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം മേയ് 31

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചുമണിവരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾ പള്ളം ഗവൺമെന്റ് മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പളളം മത്സ്യഭവൻ ഓഫീസ് (ഫോൺ -0481-2434039) ളാലം ബ്ലോക്ക്
ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്(ഫോൺ -04822-299151, 04828-292056) ,വൈക്കം മത്സ്യഭവൻ ഓഫീസ് (ഫോൺ-04829-291550) എന്നീ ഓഫീസുകളിൽ ലഭിക്കും.