കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ്; പ്രതിമാസം 1000 രൂപ; ആദ്യ ദിനം 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുകയെത്തി

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ ആദ്യദിനം 9861 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

video
play-sharp-fill

ബുധനാഴ്ചയാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തത്. തൊട്ടടുത്തദിവസംതന്നെ, അതുവരെ ലഭിച്ച അപേക്ഷകളിൽ അർഹരായ 10,000 പേർക്ക് സ്‌കോളർഷിപ്പ് അനുവദിച്ചതായി മന്ത്രി പറഞ്ഞു.

ഇവർക്കെല്ലാം പ്രതിമാസ ഗഡുവായ 1000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. ഇതിൽ 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുകയെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കിയുള്ളവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ സാങ്കേതികതടസ്സംമൂലം തുക ക്രഡിറ്റായിട്ടില്ല. തടസ്സം പരിഹരിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകളിലും തുകയെത്തുമെന്നും മന്ത്രി പറഞ്ഞു. 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് കവിയാത്തവരുമായവർക്ക് eemployment.kerala.gov.in വഴി അപേക്ഷിക്കാം.

കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ഡീംഡ് സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണി പരിശീലനം നടത്തുന്നവരോ യുപിഎസ്‌സി, സംസ്ഥാന പിഎസ്‌സി,

സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ റിക്രൂട്‌മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സരപരീക്ഷകൾക്ക് അപേക്ഷിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

അർഹരായ ആദ്യത്തെ അഞ്ചുലക്ഷം പേർക്ക് 12 മാസമാണ് സ്‌കോളർഷിപ്പ് ലഭിക്കുക