കിട്ടി മക്കളെ! കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്കു പേരായി; പേരിടീൽ വൻ ഹിറ്റ്‌; ബവ്കോയ്ക്ക് ജനങ്ങളിൽനിന്നും ലഭിച്ചത് 40,000 പേരുകൾ

Spread the love

കോട്ടയം :പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാ‍ൻഡിക്കുള്ള പേര് തയാർ. ജനകീയത ‘നിറഞ്ഞു തുളുമ്പുന്ന’ പേരാണ് തിരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ പേര് പുറത്തുവിടണമെങ്കിൽ ഒരു കടമ്പ കൂടി ബവ്കോയ്ക്ക് ഇനിയും കടക്കണം.

video
play-sharp-fill

പേരിടീൽ ചടങ്ങിനു നാട്ടുകാരിൽനിന്നും നിർദേശം സ്വീകരിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ ബവ്കോയ്ക്ക് പുതിയ പേര് പരസ്യപ്പെടുത്താൻ കഴിയുകയുള്ളു.

മികച്ച പേര് ബ്രാൻഡിക്ക് നിർദേശിച്ചാൽ 10,000 രൂപയാണ് ബവ്റിജസ് കോർപറേഷൻ സമ്മാനമായി ഓഫർ ചെയ്തത്. ഇതിനെ തുടർന്ന് 40,000ത്തോളം േപരുകളാണ് ലഭിച്ചത്. ശേഷം ഇതിൽനിന്നും മികച്ച പേര് കണ്ടെത്തുകതന്നെ ബവ്കോയ്ക്ക് വലിയ ജോലിയായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലയിലെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണു നിലവിൽ ബവ്കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമാണം ആദ്യമാണ്. കോടതി അനുവദിച്ചാൽ പേര് പരസ്യമാക്കുക ഫെബ്രുവരി 21ന് പാലക്കാട് സർക്കാരിന്റെ പുതിയ പ്ലാന്റ് നിർമാണ ഉദ്ഘാടനത്തിലായിരിക്കും.

കേരളത്തിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന പേരാവണമെന്ന ഉദ്ദേശത്തോടെയാണ് ബവ്കോയുടെ പേരിടലിനു പൊതുജനങ്ങളുടെ സഹായം തേടിയത്. സമൂഹ മാധ്യമങ്ങളിൽ ഇതു വലിയ ചർച്ചയായിരുന്നു. സമകാലിക രാഷ്ട്രീയവും, വിവാദങ്ങളും, സിനിമ ഡയലോഗുകളും കോർത്തിണക്കിയ പേരുകൾ നിർദേശിച്ചവരുമുണ്ട്.