ജോലിക്കായി കേരളത്തില്‍ നിന്ന് നാട് വിട്ട പ്രൊഫഷണലുകള്‍ തിരികെയെത്തുന്നു; ജോലിയിലെ സ്ഥിരത, കുടുംബവുമായി അടുത്തു കഴിയാനുള്ള സൗകര്യം;തിരിച്ചുവരുന്നതിന്‍റെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിലെ കണ്ടെത്തല്‍; മടങ്ങിയെത്തിയവരുടെ എണ്ണം പതിനായിരത്തിന് അടുത്ത്

Spread the love

 

വിദേശ ജോലി ലക്ഷ്യം വെച്ച് നാടു കടന്നവർ തിരികെയെത്തുന്നതായി റിപ്പോർട്ടുകള്‍.ലിങ്ക്ഡ്‌ഇൻ ടാലന്‍റ് ഇൻസൈറ്റ്സ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്‍റെ വികസനവും നവോത്ഥാനവും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന കേരള ഡെവലപ്മെന്‍റ് ആന്‍റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും കേരള ഗവണ്‍മെന്‍റ് അഡ്വൈസറി ബോഡിയും ചേർന്ന് സംഘടിപ്പിച്ച സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

ഐടി, ആരോഗ്യമേഖല, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന മലയാളികളാണ് കേരളത്തിലേക്ക് തിരികെയെത്തുന്നത്. യുഎഇ, സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രൊഫഷണലുകളുടെ എണ്ണം പതിനയ്യായിരത്തിനടിത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ 9800 പേർ യുഎഇയില്‍ നിന്നു മാത്രം തിരിച്ചെത്തിയവരാണ്. കർണാടകയില്‍ നിന്ന് ഇത്തരത്തില്‍ തിരിച്ചുവന്നത് 7,700 പേരാണ്. തമിഴ്നാട് (4,900), മഹാരാഷ്ട്ര (2,400), തെലങ്കാന (1,000), ഹരിയാന (800) എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തിയവരില്‍ ഏറെയും.

ജോലിയിലെ സ്ഥിരത, കുടുംബവുമായി അടുത്തു കഴിയാനുള്ള സൗകര്യം, മികച്ച ജോലി-ജീവിത സന്തുലനം, കുറഞ്ഞ സമ്മർദം തുടങ്ങിയവാണ് കേരളം വിട്ടു പോയ പ്രൊഫഷണലുകള്‍ പലരും തിരിച്ചുവരുന്നതിന്‍റെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിലെ കണ്ടെത്തല്‍.