play-sharp-fill
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാട്‌സ് ആപ് സന്ദേശം; ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിമിഷങ്ങള്‍ക്കകം കാലിയാകും; ഓപ്പണ്‍ ചെയ്യും മുന്‍പ് ഓര്‍ക്കണം ഈ തട്ടിപ്പെന്ന് പോലീസിന്റെ മുന്നറിയിപ്പ്

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാട്‌സ് ആപ് സന്ദേശം; ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിമിഷങ്ങള്‍ക്കകം കാലിയാകും; ഓപ്പണ്‍ ചെയ്യും മുന്‍പ് ഓര്‍ക്കണം ഈ തട്ടിപ്പെന്ന് പോലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍

കൊച്ചി: കോവിഡ് കാലത്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള വഴികളുമായി നിരവധി സന്ദേശങ്ങളാണ് എല്ലാവരെയും തേടിയെത്തുന്നത്. ഇതില്‍ പകുതിയിലേറെയും വ്യാജന്മാരാണെന്നതാണ് സത്യം. ദിവസം ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശം കാണുമ്പോഴേ അത് ഓപ്പണ്‍ ചെയ്ത് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ഇത് തട്ടിപ്പിന്റെ പുതിയ രൂപമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്.

സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക് ചെയ്താല്‍, തട്ടിപ്പുകാര്‍ക്ക് ഇതേ ഫോണ്‍നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭിക്കും. പണമുള്ള അക്കൗണ്ടാണെങ്കില്‍ തട്ടിപ്പുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പണവും കൈക്കലാക്കും. ബാങ്ക് ഡീറ്റൈല്‍സ് മാത്രമല്ല ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. ഫോണിലുള്ള കോണ്‍ടാക്ടുകളും മറ്റ് വിലപ്പെട്ട ഡാറ്റാകളും ഇത്തരത്തില്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് മുന്നറിയിപ്പിന്റെ പൂര്‍ണ്ണരൂപം;

വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്ദാനവുമായി വാട്ട്‌സ് ആപ് മുഖേന പുതിയ തട്ടിപ്പ് ശ്രദ്ധിക്കുക. Work From Home ജോലി അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ ഓഫര്‍. കൊറോണക്കാലമായതിനാല്‍ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്.

‘There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.’
ഇത്തരം മെസ്സേജുകളാണ് വാട്‌സാപ്പില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാല്‍ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്‌സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ വാട്‌സാപ്പ് നിരവധി സെക്യൂരിറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓണ്‍ലൈന്‍ ഫ്രാഡുകള്‍ ഓരോ ദിവസവും പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നത്. ഇത്തരം പാര്‍ട്ട് ടൈം ജോലി ഓഫര്‍ ചെയ്യുന്ന മെസ്സേജുകള്‍ വാട്‌സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.

ഇത്തരം മെസ്സേജുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയില്‍ ആയിരിക്കില്ല. അത് കാണുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയണം, കൃത്യമായ ഉറവിടത്തില്‍ നിന്നല്ല ഇത്തരം മെസ്സേജുകള്‍ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആധികാരികത ഉറപ്പുവരുത്തുക.
ആയതിനാല്‍ ഇത്തരം മെസ്സേജുകള്‍ ലഭിച്ചാല്‍ അവഗണിക്കുക. ഏത് കോണ്ടാക്ടില്‍ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാവുന്നതാണ്.