സോളാർ തട്ടിപ്പ് കേസ് : സരിത എസ്. നായർ അറസ്റ്റിൽ ; അറസ്റ്റ് ചെയ്തത് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും വിവാദമായ സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ.
കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സരിതയെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് എത്തിയ സരിതയെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് സരിതയെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിൽ ഒന്നുകൂടിയാണ് ഇത്.
2012ൽ കോഴിക്കോട് കസബ പൊലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകകൾ കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിതയും ബിജുവും നൽകിയിരിക്കുന്ന വിശദീകരണം.