play-sharp-fill
ദഫ് പഠിക്കാനെത്തിയ കുട്ടിയെ 14കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം ; രണ്ടാംപ്രതിയുടെ മുൻകൂർ ജാമ്യം തള്ളി

ദഫ് പഠിക്കാനെത്തിയ കുട്ടിയെ 14കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം ; രണ്ടാംപ്രതിയുടെ മുൻകൂർ ജാമ്യം തള്ളി

സ്വന്തം ലേഖകൻ

മലപ്പുറം: ദഫ് പഠിക്കാനെത്തിയ പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടാംപ്രതിയുടെ മുൻകൂർ ജാമ്യം തള്ളി. കേസിൽ രണ്ടാം പ്രതിയായ മലപ്പുറം കാടാമ്പുഴ കരിപ്പോൾ വട്ടപ്പാറ ചെങ്കുണ്ടൻ മുഹമ്മദ് ഷാ എന്ന ഷാഫി ഉസ്താദിന്റെ(35) മുൻകൂർ ജാമ്യമാണ് പോക്‌സോ കോടതി തള്ളിയത്.


കേസിലെ ഒന്നാം പ്രതി ചീരംകുളങ്ങര അബ്ദുൽ റസാഖ് വിദേശത്താണ്. 2017 ഫെബ്രുവരിയിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ ദഫ് പരിശീലിപ്പിക്കാനെത്തിയതായിരുന്നു ഇവർ. ദഫ് പരിശീലനത്തിനെന്ന് പറഞ്ഞ് വീട്ടിൽ നി്ന്നും ഇറക്കിക്കൊണ്ടുപോയി തൃശൂരിലെ ലോഡ്ജിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഈ കുട്ടിയെ മറ്റൊരു ദിവസം കൊണ്ടോട്ടിയിലെ ഒരു സ്റ്റുഡിയോയിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇയാൾ കൊളത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്‌സോ കേസിലും പ്രതിയാണ്.

മദ്രസയിൽ ദഫ് പഠിപ്പിക്കാൻ എത്തിയ അദ്ധ്യാപകരാണ് ഇവർ. വീട്ടുകാരോട് കുട്ടിയെ ആൽബങ്ങളിലൂടെ പ്രശസ്തനാക്കാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്.

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവൽക്കരണ വീഡിയോ കണ്ടപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടമ്പുഴ പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയാതായി പൊലീസ് വ്യക്തമാക്കി.