അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐയെ കുത്തിയ പോക്‌സോ കേസ് പ്രതി അറസ്റ്റിൽ

metal prison bars with handcuffs on black background
Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ ഫോർട്ട് എസ്.ഐ.യെ കുത്തിയ സംഭവത്തിൽ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. കരിമഠം കോളനി ടി.സി.39/1832ൽ ഷാനവാസ് തങ്ങൾ കുഞ്ഞ് (23) ആണ് പിടിയിലായത്.

എസ്.ഐ. വിമൽ രണ്ടിനു രാത്രി പ്രതിയെ അറസ്റ്റു ചെയ്യാൻ കരിമഠം കോളനിയിലെത്തിയപ്പോൾ ഇയാളും സുഹൃത്തുക്കളും ചേർന്ന് തടയുകയായിരുന്നു. ഇതിനിടെ ഷാനവാസ് ബിയർ കുപ്പി പൊട്ടിച്ച് എസ്.ഐ.യുടെ കൈയിൽ കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. എന്നാൽ ഇയാൾ തിരുവനന്തപുരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് മെഡിക്കൽ കോളേജിന് സമീപത്തുള്ള ഒരു ലോഡ്ജിൽ നിന്നാണ് പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group