ഒടുവിൽ വണ്ടി കിട്ടി..!കേരള പോലീസിന് കരസേന സൗജന്യമായി അനുവദിച്ച 5000 എസ്എൽആർ തോക്കുകളുമായി സംഘം പുറപ്പെട്ടു; ഉപയോഗിച്ച തോക്കുകൾ ജബൽപൂരിലെ കേന്ദ്ര ആയുധ ഡിപ്പോയിൽ നിന്നും 250 തടി പെട്ടികളിലാക്കിയാണ് കൊണ്ടുവരുന്നത്

Spread the love

കോട്ടയം:  കേരള പൊലീസിനു കരസേന സൗജന്യമായി അനുവദിച്ച 5000 എസ്എൽആർ (സെൽഫ് ലോഡിങ് റൈഫിൾസ്) തോക്കുകളുമായി സംഘം പുറപ്പെട്ടു. 17നോ 18നോ തിരുവനന്തപുരത്ത് എത്തും. പട്ടാളം ഉപയോഗിച്ച തോക്കുകൾ ജബൽപുരിലെ കേന്ദ്ര ആയുധ ഡിപ്പോയിൽ നിന്ന് 250 തടിപ്പെട്ടികളിലാക്കിയാണു കൊണ്ടുവരുന്നത്.

video
play-sharp-fill

ഇവ കൊണ്ടുവരാൻ മതിയായ വാഹനസൗകര്യമില്ലാതെ പൊലീസ് സംഘം അവിടെ തങ്ങുകയായിരുന്നു. പുണെ ആയുധ ഫാക്ടറിയിൽ നിന്നു വെടിയുണ്ട കൊണ്ടുവരാൻ പോയ മറ്റൊരു സംഘത്തിന്റെ വാഹനം കൂടി ലഭിച്ചതോടെയാണ് ഇപ്പോൾ കൊണ്ടുവരാൻ സാധിച്ചത്.

3 ലോറിയും ഒരു കണ്ടെയ്നറുമായി ആർമർ വിഭാഗം ഇൻസ്പെക്ടർ, 3 സബ് ഇൻസ്പെക്ടർമാർ, 4 ഹെഡ് കോൺസ്റ്റബിൾമാർ, 7 പൊലീസുകാർ എന്നിവരും ഇവർക്കു സംരക്ഷണമൊരുക്കുന്ന പൊലീസും ഉൾപ്പെടെ 42 പേരാണു ജബൽപുരിലെ സംഘത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുണെ സംഘത്തിൽ 25 പേരും വാഹനവുമാണുള്ളത്. വാഹനസൗകര്യമില്ലെന്നു പൊലീസ് ആസ്ഥാനത്തും ആംഡ് ബറ്റാലിയൻ ആസ്ഥാനത്തും അറിയിച്ചിട്ടും നടപടികൾ ഇല്ലാതിരുന്നതു രണ്ടാഴ്ച മുൻപു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.