കേരളപ്പിറവി ദിനത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ഹൈസ്കൂൾ-ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കായി ഏകദിന സാഹിത്യ ശില്പശാല: പ്രവേശനം സൗജന്യം

Spread the love

കോട്ടയം : കേരളപ്പിറവി ദിനാഘോഷത്തിന്റെയും മലയാളഭാഷാവാരാഘോഷത്തിൻ്റെയും ഭാഗമായി ബസേലിയസ് കോളജ് മലയാളവിഭാഗത്തിന്റെ ഹൈസ്കൂൾ-ഹയർസെക്കൻ്ററി വിദ്യാർത്ഥികൾക്കായി നവംബർ 1 ശനിയാഴ്‌ച രാവിലെ 9.30 മുതൽ 4.30 വരെ കലാസാഹിത്യശില്പ‌ശാലയായ ‘അക്ഷരക്കൂട്ട്’ നടത്തും.

video
play-sharp-fill

സിംഫണി ഹാളിൽ നടക്കുന്ന ശില്പശാലയിൽ വിദ്യാർത്ഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വവികസനത്തിനുമായി കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രഗത്ഭർ വിദ്യാർത്ഥികളുമായി സംവദിക്കും.

രാവിലെ 9.30ന് നടക്കുന്ന
‘മഞ്ഞുരുകൽ’ സെക്ഷനിൽ സി.എം.എസ്.കോളജ് ഭൗതികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിൻസി തോമസ് ക്ലാസെടുക്കും. 10.30ന് സമ്മേളനത്തിൽ ഏകദിനശില്പശാല കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകുപ്പു മേധാവി ഡോ. തോമസ് കുരുവിള അധ്യക്ഷത വഹിക്കും. ശില്പശാല കോഓർഡിനേറ്റർ
ഡോ നിബുലാൽ വെട്ടൂർ,
ഡോ. മഞ്ജുഷ വി. പണിക്കർ എന്നിവർ പ്രസംഗിക്കും.

11ന് നടക്കുന്ന ‘അറിവ്, അനുഭവം, ആനന്ദം’ സെക്ഷനിൽ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫിസർ പി. എ. അമാനത്ത് ക്ലാസെടുക്കും. 12ന് ‘ഇരട്ടിമധുരം: കഥയും കവിതയും’
സെക്ഷനിൽ സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും കവിയുമായ
എം. ആർ. രേണുകുമാർ, കവിയും കഥാകൃത്തുമായ കൃപ അമ്പാടി എന്നിവർ കുട്ടികളുമായി സംവദിക്കും.
ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ മോഡറേറ്ററാകും.

2ന് ‘സർഗ്ഗാത്മകതയും സിനിമയും’ എന്ന വിഷയത്തിൽ ലിവിംഗ് ലീഫ് ഡറക്ടർ എബ്രഹാം കുര്യൻ ക്ലാസ്സ് എടുക്കും. മലയാള സമാജം സെക്രട്ടറി സി.എച്ച്. ദേവിഭദ്ര മോഡറേറ്ററാകും.

3ന് നടക്കുന്ന ‘കവിതയും വർത്തമാനവും’ എന്ന സെക്ഷനിൽ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്ക്കാർ ജേതാവ് അനഘ ജെ. കോലത്ത് ക്ലാസെടുക്കും.

ഡോ. ശരത് പി. നാഥ് മോഡറേറ്ററാ കും. തുടർന്ന് 4ന് ക്യാമ്പ് അവലോകനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും. പ്രവേശനം സൗജന്യമാണ്. ക്യാമ്പ് അംഗങ്ങൾക്ക് ഉച്ചഭക്ഷണം ഉൾപ്പെടെ ക്യാമ്പിൽ നൽകും. രജിസ്‌ട്രേഷന് ഫോൺ: 98479 87278, ഇമെയിൽ:
[email protected].