video
play-sharp-fill

കേരള എൻ.ജി.ഒ യൂണിയൻ കോട്ടയം ടൗൺ ഏരിയ സമ്മേളനം നടത്തി: വി.വി.കൃഷ്ണദാസ് പ്രസിഡന്റ്, എൻ.എസ്.സജീവ് കുമാർ സെക്രട്ടറി

കേരള എൻ.ജി.ഒ യൂണിയൻ കോട്ടയം ടൗൺ ഏരിയ സമ്മേളനം നടത്തി: വി.വി.കൃഷ്ണദാസ് പ്രസിഡന്റ്, എൻ.എസ്.സജീവ് കുമാർ സെക്രട്ടറി

Spread the love

കോട്ടയം: കേരള എൻ.ജി.ഒ യൂണിയൻ കോട്ടയം ടൗൺ ഏരിയ 48-ാം വാർഷിക സമ്മേളനം കോട്ടയം മാമൻമാപ്പിള ഹാളിൽ നടത്തി. സംസ്ഥാന കമ്മറ്റിയംഗം ബി. സന്തോഷ് ഉത്ഘാടനം ചെയ്തു.

സുബിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വി. വി കൃഷ്ണദാസ് പ്രവർത്തന റിപ്പോർട്ടും ജോയിൻ്റ് സെക്രട്ടറി ബിജോയ് എം.റ്റി വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.

പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സൽമ എസ്. ആർ (നാട്ടകം) അജിതമോൾ കെ.എസ് (ജനറൽ ആശുപത്രി) വേണു കുട്ടൻ പി.ജി (കുമരകം – തീരുവാർപ്പ് )സാജൻ ( കോടിമത ) എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചർച്ചകൾക്ക് യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ബി. സന്തോഷ് മറുപടി പറഞ്ഞു. തുടർന്ന് സമ്മേളനം പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.

പ്രസിഡൻ്റ് വി.വി കൃഷ്ണദാസ്, വൈ. പ്രസിഡൻ്റുമാർ ഉഷ പി. എൻ , രതീഷ് പി രവീന്ദ്രൻ,
സെക്രട്ടറി സജീവ കുമാർ എൻ. എസ് , ജോ. സെക്രട്ടറിമാർ അനീഷ്. കെ.പി
ജയേഷ് ശർമ്മ, ട്രഷറർ സുബിൻ ലൂക്കോസ്.