
സ്വന്തം ലേഖകൻ
കോട്ടയം : നവ കേരള സദസ്സ് യാത്രയിലുടനീളം പ്രതിഷേധിച്ച് വരെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ച പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ ജീവനക്കാർക്ക് അർഹതപ്പെട്ട ക്ഷാമബത്ത ഉൾപ്പെടെ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോഴും മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ കാരവൻ വാങ്ങുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ വച്ച് നടത്തിയ ജില്ലാ സമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസ് , മുഖ്യ പ്രഭാഷണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി ഐ ജേക്കബ്സൺ, സംസ്ഥാന വനിതാ ചെയർപേഴ്സൺ ടി എ തങ്കം , എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് സതീഷ് ജോർജ്, കൗൺസിലർമാരായ എം പി സന്തോഷ് കുമാർ , ബിന്ദു സന്തോഷ് കുമാർ, ഡോക്ടർ പി ആർ സോന, സാബു മാത്യു മോളി കുട്ടി സെബാസ്റ്റ്യൻ , ജൂലിയസ് ചാക്കോ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായി പ്രകാശ് ടി, സെക്രട്ടറിയായി കാളിദാസ് സി എന്നിവരെ തിരഞ്ഞെടുത്തു.



