
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണി നിർണ്ണായക നീക്കങ്ങൾ നടത്തുമ്പോൾ, ഭരണം പിടിക്കാൻ കോൺഗ്രസ് ക്യാമ്പും സജീവമാണ്. സൈബറിടത്തിലും ചർച്ചകളും തർക്കങ്ങളും സജീവം.
അത്തരത്തിൽ ചർച്ചയായ , യുഡിഎഫിന്, എൽഡിഎഫിന്റെ കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് മുതിർന്ന സിപിഎം നേതാവ് എംഎം മണി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം.
98, 68, 91, 99… ഇതൊരു ഫോൺ നമ്പറല്ല” എന്ന പോസ്റ്റിന് ’98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിൻ്റെ മാന്ത്രിക സംഖ്യയും’. എന്നാണ് ബൽറാമിന്റെ മറുപടി പോസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേടിയ സീറ്റുകൾ ചൂണ്ടിക്കാട്ടി ഭരണത്തുടർച്ച നേടുമെന്ന സൂചന എംഎം മണി നൽകിയപ്പോൾ 35 ൽ ഒതുക്കുമെന്നാണ് ബൽറാമിന്റെ മറുപടി.
98: 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ സീറ്റുകൾ (വി.എസ്. അച്യുതാനന്ദൻ സർക്കാർ), 68: 2011-ൽ പ്രതിപക്ഷത്തിരുന്നപ്പോൾ നേടിയ സീറ്റുകൾ, 91: 2016-ൽ എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തപ്പോൾ നേടിയ സീറ്റുകൾ. 99: 2021-ൽ ചരിത്രപരമായ തുടർച്ച നേടിയപ്പോൾ ലഭിച്ച സീറ്റുകൾ.
35 എന്നതിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം 35 സീറ്റിലൊതുങ്ങുമെന്നാണ് ബൽറാം സൂചിപ്പിക്കുന്നത്.



