കേരള എം എൽ എ മാരിൽ 33 പേർ കൊലക്കേസ് പ്രതികളാണ്: പകുതിയിലധികം പേരും കോടീശ്വരൻമാരാണ്:കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് ഏറ്റവും ധനികൻ:ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എം എല്‍എ സി പി എമ്മിലെ പി പി സുമോദ്

Spread the love

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ എംഎല്‍എമാരില്‍ 70 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) റിപ്പോർട്ട്., പകുതിയിലധികം പേർ കോടീശ്വരൻമാരാണെന്നും കേരള ഇലക്ഷൻ വാച്ചുമായി ചേർന്ന് പുറത്തുവിട്ട

video
play-sharp-fill

റിപ്പോർട്ടില്‍ പറയുന്നു.
92 പേർക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 33 എം എല്‍ എമാർ (25%) കൊലപാതകം, കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. രണ്ട് എം എല്‍ എമാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് (കൊലപാതകം) പ്രകാരവും, മൂന്ന് പേർക്കെതിരെ 307-ാം വകുപ്പ് (കൊലപാതക ശ്രമം) പ്രകാരവും കേസുകളുണ്ട്. മൂന്ന് എംഎല്‍എമാർ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഒരാള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സി പി എമ്മിന് 58 എം എല്‍ എമാരാണ് ഉള്ളത്. ഇതില്‍ 43 പേർക്കെതിരേയും (74%) കേസുണ്ട്. കോണ്‍ഗ്രസിലെ 21-ല്‍ 19 പേർക്കെതിരേയും (90%) സി പി ഐ 44 , ഐ യു എം എല്‍ 86% എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ കണക്കുകള്‍.
എം എൽ എമാരുടെ ആസ്തി കണക്കുകളും എ ഡി ആർ റിപ്പോർട്ടില്‍ പറയുന്നുണ്ട്. 72 എംഎല്‍എമാർക്ക് (55%) ഒരു കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുണ്ട്. എല്ലാ എംഎല്‍എമാരുടെയും മൊത്തം ആസ്തി 363.78 കോടി രൂപയാണ്. ശരാശരി 2.75 കോടി രൂപ ഒരു എംഎല്‍എക്ക് വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസ് (എം), ജെ ഡി (എസ്), എൻ സി പി, കേരള കോണ്‍ഗ്രസ് എന്നീ പാർട്ടികളിലെ എല്ലാ നിയമസഭാ അംഗങ്ങള്‍ക്കും ഒരു കോടിക്ക് മേല്‍ ആസ്തിയുണ്ട്. പ്രമുഖ പാർട്ടികളില്‍, ഐ യു എം എല്‍ (86%), കോണ്‍ഗ്രസ് (62%), സി പി എം (40%) എംഎല്‍എമാർ കോടീശ്വരന്മാരാണ്.

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് ഏറ്റവും ധനികൻ. അദ്ദേഹത്തിന് 34 കോടി രൂപയിലധികം ആസ്തിയുണ്ട്. സ്വതന്ത്ര എം എല്‍ എ മാണി സി കാപ്പൻ (27 കോടി രൂപയിലധികം), കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാർ (19 കോടി രൂപയിലധികം) എന്നിവരാണ് തൊട്ടുപിന്നില്‍.
ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എം എല്‍ എ സി പി എമ്മിലെ പി പി സുമോദാണ്. ഏകദേശം 9.9 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.

വിദ്യാഭ്യാസപരമായി, 61% എംഎല്‍എമാരും ബിരുദധാരികളോ അതിനു മുകളിലോ യോഗ്യതയുള്ളവരാണ്. 36% പേർ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിച്ചവരാണ്. നിയമസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്; ആകെ 11 (8%) പേർ മാത്രമാണ് സ്ത്രീകള്‍.
പ്രായപരിധി അനുസരിച്ച്‌, 70% എംഎല്‍എമാരും 51 നും 80 നും ഇടയില്‍ പ്രായമുള്ളവരാണ്. ബാക്കിയുള്ള 30% പേർ 25 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ്.