സാമ്പിൾ മരുന്നുകൾ അമിതവില ഈടാക്കി വിൽപ്പന നടത്തിയ സ്വകാര്യആശുപത്രിക്കെതിരെ നടപടിയെടുത്തു ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്.തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരെയാണ് നടപടി.ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയതായും കണ്ടെത്തി. അതേ സമയംഫിസിഷ്യന്‍സ് സാമ്പിള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെയും മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു.