
സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും അനാസ്ഥയിൽ കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്ക്കര്‍ കോളനിയിലെ പ്രസാദാണ് മരിച്ചത്.
സ്വന്തം ലേഖിക
ആലപ്പുഴ : കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ സര്‍ക്കാരിന്റെ അനാസ്ഥകാരണം കര്‍ഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്‌കര്‍ കോളനി സ്വദേശി കെ ജി പ്രസാദാണ് കൃഷി പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.ഇന്നലെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബി.ജെ.പി കര്‍ഷക സംഘം ഭാരവാഹിയാണ്.
സര്‍ക്കാര്‍ പി ആര്‍ എസ് വായ്പ്പ കുടിശ്ശികയാക്കിയതിനെ തുടര്‍ന്നാണ് പ്രസാദിന്റെ കൃഷി പ്രതിസന്ധിയിലായത്. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക വൻതോതില്‍ കുടിശ്ശികയായിരുന്നു. സാമ്ബത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ഈ കുടിശിക നല്‍കിയത് ബാങ്ക് വായ്പ്പയായിട്ടായിരുന്നു. ഈ വായ്‌പ്പ തിരിച്ചടക്കേണ്ടത് സര്‍ക്കാരായിരുന്നു. സര്‍ക്കാര്‍ ഈ വായ്‌പ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പ്രസാദിന് കൃഷിയിറക്കാൻ ബാങ്ക് വായ്പ്പ നിഷേധിച്ചിരുന്നു. ഇതിനെതുടര്‍ന്നുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
