
തിരുവനന്തപുരം: ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതും സമ്മാനഘടന പരിഷ്‌കരിക്കുന്നതും അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്യും. വര്‍ദ്ധിപ്പിക്കുന്ന സീരീസുകള്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം ഉറപ്പുവരുത്തും. അതോടെ നിലവിലെ ടിക്കറ്റ് ദൗര്‍ലഭ്യം ഇല്ലാതാവുകയും എല്ലാ ഏജന്റുമാര്‍ക്കും ആവശ്യമായ ടിക്കറ്റുകള്‍ ലഭ്യമാവുകയും ചെയ്യും.
നിലവില്‍ 9 ലക്ഷം ടിക്കറ്റുകളാണ് ഒരു സീരിസില്‍ അച്ചടിക്കുന്നത്. നിലവിലെ സമ്മാനഘടന പ്രകാരം അച്ചടിക്കാവുന്ന പരമാവധി 1.08കോടി ടിക്കറ്റുകള്‍ 12 സീരീസുകളിലായി അച്ചടിക്കുന്നുണ്ട്.
ഇവ മിക്കവാറും മുഴുവനായി വിറ്റഴിയുന്നു. അപേക്ഷയിലെ സീനിയോറിട്ടി ഉള്‍പ്പടെ പരിഗണിച്ചാണ് ഏജന്റുമാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത്. ഏജന്റുമാരോട് ഒരു തരത്തിലുള്ള വിവേചനവും ഭാഗ്യക്കുറി ഓഫീസുകളില്‍ കാട്ടുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ അച്ചടിക്കുന്ന ടിക്കറ്റുകള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ്. ഇതിന് പരിഹാരമായി ഉയര്‍ന്ന സ്ലാബില്‍ ടിക്കറ്റെടുക്കുന്ന ഏജന്റുമാരില്‍ നിന്ന് മൂന്നു ഘട്ടങ്ങളിലായി 2 ശതമാനം ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് ഭിന്നശേഷിക്കാര്‍ (കാഴ്ച പരിമിതര്‍ക്ക് മുന്‍ഗണന), വയോജനങ്ങള്‍, സ്ത്രീകള്‍, പരിഗണന അര്‍ഹിക്കുന്ന മറ്റുള്ളവര്‍, 300-ല്‍ താഴെ ടിക്കറ്റെടുക്കുന്നവര്‍ എന്നിവര്‍ക്ക് നല്‍കാന്‍ ഭാഗ്യക്കുറി ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ചെറുകിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും, ഈ മേഖലയില്‍ മുപ്പതിനായിരത്തോളം അധിക തൊഴില്‍ സൃഷ്ടിക്കുന്നതിനുമായാണ് ഭാഗ്യക്കുറിയുടെ സീരീസുകള്‍ കൂട്ടി, അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതെന്നും കെ.ജെ. മാക്സിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
ഓഫീസിലും ലഭിക്കുന്ന ടിക്കറ്റുകള്‍ ഓഫീസിലെത്തുന്ന ഏജന്റ്മാരുടെ അപേക്ഷയുടെ സീനിയോറിറ്റി ഏജന്‍സി സീനിയോറിറ്റി, ടിക്കറ്റ് എടുക്കുന്നതിലെ കൃത്യത, ഓഫീസിലെ ടിക്കറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ക്വാട്ടയായി അനുവദിച്ചു നല്‍കുന്നത്.
ക്വാട്ട ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് കൃത്യമായി ലഭ്യമാക്കാറുണ്ട്. അവ അകാരണമായി വെട്ടിക്കുറയ്ക്കാറില്ല. അനുവദിക്കപ്പെട്ടിട്ടുള്ള ടിക്കറ്റുകള്‍ ഇപ്രകാരം ക്വാട്ടയായി ഓഫീസില്‍ നിന്നും ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുന്നുള്ളു.
അതുകൊണ്ടുതന്നെ ഏതെങ്കിലും വിഭാഗം ഏജന്റുമാര്‍ക്ക് ടിക്കറ്റുകള്‍ കൂടുതലോ ആവശ്യത്തിലധികമോ വകുപ്പില്‍നിന്ന് നല്‍കുന്നില്ല. ഏജന്റുമാരോട് വിവേചനപരമായ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ജില്ലാ/സബ് ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നുമുണ്ടാവുന്നില്ല.
കോവിഡിനുശേഷം പല മേഖലകളിലും തൊഴില്‍ നഷ്ടപ്പെട്ടവരും, കായികമായി അധ്വാനമുള്ള മറ്റു ജോലികള്‍ ചെയ്യുന്നതിന് സാധിക്കാത്തതുമായ നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്.
ഭാഗ്യക്കുറി വിപണന മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഭാഗ്യക്കുറി ഘടന പരിഷ്‌കരിക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്.
ഈ പ്രഖ്യാപനം സംബന്ധിച്ച തുടര്‍നടപടികള്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്വീകരിച്ചുവരികയാണ്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ സമ്മാന ഘടന പരിഷ്‌കരണം അന്തിമ ഘട്ടത്തിലാണ്.
ടിക്കറ്റുകളുടെ സീരിസ് വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്യുക എന്നത് വകുപ്പിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണ്.
വര്‍ദ്ധിപ്പിക്കുന്ന സീരീസുകള്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം കൂടി ഉറപ്പു വരുത്തുന്നതോടു കൂടി ഈ പ്രക്രിയ പൂര്‍ണ്ണമാവുമെന്നും മന്ത്രി പറഞ്ഞു