
കേരള ലോട്ടറി ടിക്കറ്റ് വില വർധനവ്: ഏപ്രിൽ 7 ന് ഐഎൻടിയുസി സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവസിക്കും: ഇതര സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് കടത്തുന്ന ലോട്ടറി മാഫിയ രംഗത്ത്: ടിക്കറ്റ് ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരത്തിന് ഐ എൻ ടിയു സി.
കോട്ടയം : കേരള ലോട്ടറി ടിക്കറ്റിൻ്റെ വില 40 രൂപയിൽ നിന്നും 50 രൂപയാക്കി വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ തൊഴിലാളികൾ ടിക്കറ്റ് വിൽപ്പന ബഹിഷ്ക്കരണം ഉൾപ്പെടെ സമരം ആരംഭിക്കുവാൻ ഓൾ കേരള ലോട്ടറി ഏജൻസ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
‘ടിക്കറ്റ് ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സർക്കാർ വില കൂട്ടുന്നതിന് കാരണം പറയുന്നത്. പ്രതിദിനം ഒരു കോടി എട്ടു ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്നുണ്ടെങ്കിലും ലോട്ടറി നിരോധിത സംസ്ഥാനങ്ങളിലേക്ക് അധികൃതരുടെ ഒത്താശയോടെ ലോട്ടറി മാഫിയാകൾ ടിക്കറ്റ് കടത്തുന്നതു മൂലമാണ് ടിക്കറ്റിനു ക്ഷാമം ഉണ്ടാകുന്നത്. ലോട്ടറി നിരോധിത സംസ്ഥാനങ്ങളിൽ ഇരട്ടി വിലവരെ വാങ്ങിയാണ് മാഫിയകൾ വിൽപ്പന നടത്തുന്നത്.
‘സമീപകാലത്ത് ബംബർ ടിക്കറ്റ് ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ തമിഴ്നാടിനും കർണ്ണാടകത്തിലും ലഭിച്ചത് ഐ.എൻ ടി.യു.സി ചൂണ്ടിക്കാട്ടി. കേരള സർക്കാർ ലോട്ടറി വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കേരള ഭാഗ്യക്കുറി ലോട്ടറി മാഫിയകൾക്ക് കൈമാറാനാണ് സർക്കാർ ശ്രമം. ‘ആഴ്ചയിൽ ഏഴു ദിവസവും വിൽപ്പനയുള്ള കേരള ലോട്ടറി നിലവിൽ ബുധനാഴ്ചത്തെ ടിക്കറ്റ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പത് രൂപയാക്കിയപ്പോൾ വിൽപ്പന പകുതിയായി കുറയുകയും വിൽപ്പന തൊഴിലാളികൾക്ക് ടിക്കറ്റ് വിറ്റഴിയാതെ വൻസാമ്പത്തിക ബാധ്യതയിലുമായി.. സംസ്ഥാനത്ത് ജനങ്ങൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ നിക്കുമ്പോൾ ടിക്കറ്റു വില കൂട്ടിയാൽ ലോട്ടറി വിൽപ്പന മേഖല തകർന്ന് കൂട്ട ആതമഹത്യ ഉണ്ടാകുമെന്നും ഐ.എൻ ടി.യു.സി ചൂണ്ടിക്കാട്ടി :
ഭിന്ന ശേഷിക്കാരും മറ്റ് തൊഴിൽ ചെയ്യാൻ പറ്റാത്ത രണ്ടരലക്ഷം വിൽപ്പന തൊഴിലാളികളാണ് ടിക്കറ്റ് വില കൂട്ടിയാൽ തകരുന്നത് .സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 30 ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ‘ഏപ്രിൽ 7 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു. ‘