കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി എസ്ബി 517026 എന്ന നമ്പറിന്: രണ്ടാം സമ്മാനം എസ്ഇ 660573 എന്ന നമ്പരിന്

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി എസ്ബി 517026 എന്ന നമ്പറിന് രണ്ടാം സമ്മാനം എസ്ഇ 660573 എന്ന നമ്പരിന്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പആരംഭിച്ചത്.

video
play-sharp-fill

41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. സമ്മര്‍ ബമ്പറിന്‍റെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡാണിത്.
കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ ടിക്കറ്റുകള്‍ അച്ചടിക്കുകയായിരുന്നു. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

ഒന്നാം സമ്മാനം – 10 കോടി 10 കോടിയിൽ എത്ര ?
പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാ​ഗ്യശാലിക്ക് സ്വന്തമാകില്ല.
കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025ലെ കണക്ക്

കേരള ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് സമ്മർ ബമ്പറിന്റേതായി വിറ്റുപോയത്. ഒരു ടിക്കറ്റിന്റെ വില 250 രൂപയാണ്. ഇതിലൂടെ 90 കോടിയുടെ വിറ്റുവരവാണ് നടന്നിരിക്കുന്നത്. വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചിലവ് ഇതെല്ലാം കഴിഞ്ഞ തുകയ സർക്കാരിന് ലഭിക്കു