
പയ്യന്നൂർ: സിമന്റ് ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശിയായ ഡ്രൈവർ ഗോപിനാഥ് വണ്ടിയിൽനിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടിത്തം. ചാടിയിറങ്ങിയപ്പോൾ ഗോപിനാഥിനു ചെറിയ പരുക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.