അദ്ധ്യാപകരുടെ ശ്രദ്ധ മരിച്ചു; ക്ലാസിലെത്തിയ കുട്ടിയ്ക്ക് അപകടം ജനിച്ചു; പത്താം ക്ലാസുകാരൻ അദ്ധ്യാപകരുടെ അശ്രദ്ധയിൽ ‘പരീക്ഷയ്ക്ക് എത്തിയില്ല’; അധ്യാപകരുടെ വീഴ്ച മൂലം ഒരു വിഷയത്തിന് ആബ്‌സന്റായ കുട്ടി പത്തിൽ തോറ്റു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ കേട്ടത് എല്ലാ കുട്ടികൾക്കും മുഴുവൻ വിജയം നേടിയതിന്റെ പേരിലായിരുന്നു. എന്നാൽ, ഇപ്പോൾ കേൾക്കുന്ന ഒരു വാർത്തയാണ് അക്ഷരാർത്ഥത്തിൽ സങ്കടകരമാകുന്നത്.

പരീക്ഷ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ മൂലം വിദ്യാർത്ഥിക്ക് എസ്എസ്എൽസിയ്ക്ക് ഒരു വിഷയത്തിന് ഹാജരില്ലെന്ന് രേഖപ്പെടുത്തിയതാണ് വിവാദമായി മാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് യാസിനാണ് എഴുതിയ ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഫലം വന്നപ്പോൾ ‘ആബ്സന്റ്’ അടയാളപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 21ന് നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്ക് യാസിൻ എത്തിയിട്ടില്ലെന്ന് അധ്യാപകർ രക്ഷിതാവിനെ അറിയിക്കുകയായിരുന്നു. രക്ഷിതാവ് സ്‌കൂളിലെത്തി പരീക്ഷ എഴുതുന്ന ക്ലാസും രജിസ്റ്റർ നമ്ബറും കുട്ടിയുടെ ഫോട്ടോയും കാണിച്ചു. എന്നിട്ടും അധ്യാപകർ കുട്ടി എത്തിയിട്ടില്ല എന്ന മറുപടിയാണ് നൽകിയത്.

പൊതുപരീക്ഷ ആയതിനാൽ മറ്റൊരു സ്‌കൂളിലെ അധ്യാപകരാണ് പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു വിദ്യാർഥിയെ പരിചയമുള്ള അധ്യാപകർ സ്‌കൂളിലുണ്ടായിരുന്നില്ല.

തുടർന്ന് അധ്യാപകരുടെ നിർദേശപ്രകാരം രക്ഷിതാവ് മേപ്പയൂർ പൊലീസിൽ പരാതി നൽകി. പരീക്ഷ കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിൽ കോവിഡ് നിയന്ത്രണ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനിടെ മേപ്പയ്യൂർ പൊലീസ് അറിയിപ്പു നൽകിയിരുന്നു.

തുടർന്ന് രക്ഷിതാവ് സ്‌കൂളിൽ പൊലീസിനൊപ്പം പരീക്ഷ കഴിയുന്നതുവരെ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞ് സ്‌കൂളിനു പുറത്തേക്ക് മൂന്നാമതായി കുട്ടി ഇറങ്ങിവന്നു. ആ സമയം പരീക്ഷാഫലം വരുമ്‌ബോൾ പ്രശ്നമാവുമോ എന്ന് രക്ഷിതാവ് ചോദിച്ചെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് അധ്യാപകർ ഉറപ്പുനൽകിയിരുന്നു.

എന്നാൽ ഫലം വന്നപ്പോൾ പരീക്ഷക്ക് കുട്ടി ഹാജരായില്ല എന്നാണ് രേഖപ്പെടുത്തിയത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ യാസിന്റെ അധ്യാപകർ ആശങ്കയിലാണ്. തന്റെ ഉത്തരക്കടലാസ് കണ്ടെത്തണമെന്നും പ്രശ്നം പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് യാസീൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകി. പേരാമ്ബ്രയിലെ ഹോട്ടൽ തൊഴിലാളി വാല്യക്കോട് കരിങ്ങാറ്റിക്കൽ മീത്തൽ റാസിഖ് പരീദിന്റെ മകനാണ് മുഹമ്മദ് യാസിൻ.