
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്. വ്യക്തിപരമായ കാരണങ്ങളുണ്ട്.
കേരള കോണ്‍ഗ്രസിന് 10 സീറ്റില്‍ കുറയരുത്.
കഴിഞ്ഞ തവണ 10 സീറ്റില്‍ മത്സരിച്ചതാണ്. സീറ്റുവെച്ചു മാറല്‍ വേണമെങ്കില്‍ ആവാം. എന്നാല്‍ സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പിസി തോമസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് പിജെ ജോസഫിന്റെയും പ്രവർത്തകരുടെയും തറവാടാണെന്നും പിസി തോമസ് പറഞ്ഞു. അതിനാല്‍ ജോസ് കെ മാണി തങ്ങളെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിയെ നിലവിലുള്ളു. അത് പിജെ ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണെന്ന് പിസി തോമസ് പറഞ്ഞു



