കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി ബഹളം വെക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു; കുഞ്ഞുങ്ങളെ താഴെ എറിയാൻ യുവതി ശ്രമിച്ചു; ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; ന്യായീകരണവുമായി എസ്എച്ച്ഒ രംഗത്തെത്തി

Spread the love

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ വിവാദത്തിലായ അരൂർ എസ്എച്ച്ഒ പ്രതാപചന്ദ്രൻ വിശദീകരണവുമായി രംഗത്ത്. യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥരെ അടക്കം കയ്യേറ്റം ചെയ്തപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു മർദനമെന്നുമാണ് ഉദ്യോഗസ്ഥൻ്റെ വാദം.

video
play-sharp-fill

യുവതി കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി ബഹളം വെക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൈക്കുഞ്ഞുങ്ങളെ താഴെ എറിയാൻ യുവതി ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരെ മർദിച്ചതോടെ പ്രതിരോധിക്കാനായി പെട്ടെന്നുണ്ടായ നീക്കമായിരുന്നു അത്. അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ തെളിവായി സ്റ്റേഷനിലുണ്ടെന്നുമാണ് പ്രതാപചന്ദ്രൻ അവകാശപ്പെടുന്നത്.

2024-ൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഹൈക്കോടതിയിൽ യുവതി നടത്തിയ തുടർച്ചയായ ഇടപെടലിലൂടെയാണ് ഇപ്പോൾ പുറത്തുവന്നത്. മർദിക്കുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സർക്കാർ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങൾ പരിശോധിച്ച് പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദേശം നൽകി. ഉദ്യോഗസ്ഥനെതിരെ ഉടൻ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.

കസ്റ്റഡിയിലെടുത്തയാളുടെ ഭാര്യയെ പ്രതാപചന്ദ്രൻ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോടതി ഉത്തരവിലൂടെയാണ് പരാതിക്കാരിക്ക് ഈ ദൃശ്യങ്ങൾ ലഭിച്ചത്.

നിലവിൽ അരൂർ എസ്എച്ച്ഒ ആയി സേവനമനുഷ്ഠിക്കുകയാണ് പ്രതാപചന്ദ്രൻ. അതേസമയം, ഉദ്യോഗസ്ഥനെതിരെ നിലവിൽ പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുൻപുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും ആലപ്പുഴ എസ്പി മോഹനചന്ദ്രൻ അറിയിച്ചു.