കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍; ഇമെയില്‍ അയച്ച് അപേക്ഷിക്കാം

Spread the love

കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഡിസൈന്‍) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 4ന് മുന്‍പായി അപേക്ഷിക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഡിസൈന്‍) റിക്രൂട്ട്‌മെന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

ശമ്പളം

ഭവന നിര്‍മാണ ബോര്‍ഡിന് കീഴില്‍ അംഗീകരിച്ച പ്രതിഫലം ലഭിക്കും

പ്രായപരിധി

60 വയസില്‍ കൂടാന്‍ പാടില്ല.

യോഗ്യത

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. (സിവില്‍ ബിടെക്).

സ്ട്രക്ച്ചറല്‍ ഡിസൈനിങ്ങില്‍ എംടെക് ഉള്ളവര്‍ക്ക് മുന്‍ഗണന.

കുറഞ്ഞത് രണ്ട് വര്‍ഷത്തെ സെട്രക്ച്ചറല്‍ ഡിസൈന്‍ പ്രവൃത്തി പരിചയം.

കൂടാതെ ഓട്ടോ കാഡ്, ETABS 19, IS Code എന്നിവയില്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കുക.

അപപേക്ഷ സമര്‍പ്പിക്കുന്നതിനായി വിശദമായ ബയോഡാറ്റ ഉള്‍ക്കൊള്ളിച്ച അപേക്ഷ ചുവടെ നല്‍കിയ വിലാസത്തില്‍ മാര്‍ച്ച് 04ന് മുന്‍പായി എത്തിക്കണം. അല്ലെങ്കില്‍ ഇമെയില്‍ മുഖേന അയക്കണം.