
തിരുവനന്തപുരം: മണ്ണന്തലയിൽ വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി.
വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി ഗോവിന്ദൻ കുട്ടി (43) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് പ്രതി കവർന്നത്. മണ്ണന്തല പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഇടുക്കി ഉപ്പുതറ ഭാഗത്ത് പ്രതിയുണ്ടെന്ന് മനസിലാക്കിയാണ് അന്വേഷണ സംഘം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണന്തല എസ്എച്ച്ഒ അനൂപ് എസ്, എസ്.ഐ റനോക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഗ്രേഡ് എസ് ഐമാരായ അനീഷ്, അനൂപ്, ഷാജിർ, സി പി ഒ മാരായ മുജീബ്, അഞ്ജലി, റംസി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



