play-sharp-fill
അർജുന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ ഇന്നു കേരളാ കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി നടത്താനിരുന്ന ധർണ്ണ ഒക്ടോബർ ഒന്നാം തീയതിയിലേക്ക് മാറ്റി.

അർജുന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ ഇന്നു കേരളാ കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി നടത്താനിരുന്ന ധർണ്ണ ഒക്ടോബർ ഒന്നാം തീയതിയിലേക്ക് മാറ്റി.

ഏറ്റുമാനൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് മെഡിക്കൽ കോളേജ് കവാടത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ ധർണ്ണ ഷിരൂരിൽ അകാലത്തിൽ മരണമടഞ്ഞ കേരളത്തിന്റെ പ്രിയ

സഹോദരൻ അർജുന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ ഒക്ടോബർ ഒന്നിലേയ്ക്ക് മാറ്റി വച്ചതായി കേരള കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടികോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ജോർജ് ജോസഫ് പൊടിപാറ സ്മാരകമായി പ്രഖ്യാപിക്കുക, മെഡിക്കൽ കോളേജിലെ ചികിത്സ സംവിധാനങ്ങൾ സാധാരണക്കാർക്ക് പ്രാപ്തമാക്കുക,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി വികസന സമിതിയുടെ നിയമനങ്ങൾ സുതാര്യമാക്കുക, ചികിത്സക്കെത്തുന്ന എല്ലാവർക്കും സൗജന്യമായി മരുന്ന് വിതരണം നൽകുക, കെ.എം മാണി വിഭാവനം ചെയ്ത

പ്രകാരം കാരുണ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തുന്നത്.

കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.