ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം കുഴിച്ചിട്ടത് നാല് അടിയോളം താഴ്ചയിൽ ; മൂന്നര മണിക്കൂർ നീണ്ട തെളിവെടുപ്പ് പൂർത്തിയായി

Spread the love

വയനാട്: വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില് തെളിവെടുപ്പ് പൂര്ത്തിയായി.
ഹേമചന്ദ്രനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തിയ ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

ഹേമചന്ദ്രൻ്റെ മൃതദേഹം കുഴിച്ചിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനോട് നൗഷാദ് വിശദീകരിച്ചു.
നാല് അടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചേരമ്പാടിയിലെ ചതുപ്പിൽ ആയതിനാൽ മൃതദേഹം അഴുകിയിരുന്നില്ല.

മൃതദേഹത്തിൽ പരിക്കുകൾ ഉൾപ്പെടെ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, ആത്മഹത്യ ചെയ്തുവെന്ന നൗഷാദിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കൊലപാതകം എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രിയാണ് യുഎഇയിൽ നിന്നെത്തിയ നൗഷാദിനെ അന്വേഷണസംഘം ബംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എത്തിച്ച നൗഷാദിനെ ഇന്ന് രാവിലെ പത്തരയോടെ ബത്തേരിയിലെ ബീനാച്ചിയിലുള്ള വീട്ടിലെത്തിച്ചു. നൗഷാദിന്റെ വീടിന് തൊട്ടടുത്തുള്ള വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇവിടെ മൂന്നര മണിക്കൂറോളം നീളുന്ന തെളിവെടുപ്പാണ് ഇന്ന് നടന്നത്. അടച്ചിട്ട വീട്ടിനുള്ളിൽ തെളിവെടുപ്പ് പൂർത്തീകരിച്ച അന്വേഷണസംഘം വീടിൻ്റെ പിന്നാമ്പുറത്തും നൗഷാദിനെ എത്തിച്ച് പരിശോധന നടത്തി. വീടിന് പുറകിൽ വച്ചാണ് രേഖകളും വസ്ത്രങ്ങളും കത്തിച്ചതെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു.