എടിഎമ്മിൽ നിന്നു പണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ;13 വയസുകാരനു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Spread the love

 

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. എരഞ്ഞിക്കൽ അമ്പലപ്പടി സ്വദേശി അബ്ദുൾ അസീസ് ആണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ആണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്.

video
play-sharp-fill

വീട്ടിലേക്ക് പോവുകയായിരുന്ന 13 വയസുകാരനോട് ‌എടിഎമ്മിൽ നിന്നു പണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്ടറിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ ഭയന്ന കുട്ടി പെട്ടെന്ന് തന്നെ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് കേസെടുത്ത എലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.തുടരന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group