കാലുപിടിച്ചിട്ടാണെങ്കിലും കാര്യം നടത്തണം: കേരളാ കോൺഗ്രസ് എമ്മിനെ യു ഡി എഫിൽ എത്തിക്കാൻ എന്തു മാർഗവും സ്വീകരിക്കണമെന്ന് ലീഗ്: അല്ലെങ്കിൽ ഭരണം കിട്ടില്ലന്ന് വിലയിരുത്തൽ.

Spread the love

തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ആധിപത്യം കിട്ടാവുന്ന സാഹചര്യമല്ല നിലവിലെന്ന് വിലയിരുത്തല്‍. യുഡിഎഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുന്നണിയിലെ മറ്റു ഘടകകക്ഷികളും മുന്നണി വിപുലീകരണം ഉടന്‍ വേണമെന്ന നിലപാടിലാണ്.

video
play-sharp-fill

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മാത്രം നോക്കി ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രവചിക്കുക എളുപ്പമല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിന്നിലേക്കു പോയ എല്‍ഡിഎഫിനു ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും 60 നിയമസഭാ മണ്ഡലങ്ങളെങ്കിലും പിടിക്കാവുന്ന സാഹചര്യമുണ്ട്. ഈ കണക്കുകളാണ് യുഡിഎഫിനെ ഭയപ്പെടുത്തുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്കു എത്തിക്കണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത് മുസ്ലിം ലീഗാണ്. വി.ഡി.സതീശനുമായി നടത്തിയ ചര്‍ച്ചയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ലീഗിന്റെ സുരക്ഷിത സീറ്റ് വിട്ടുകൊടുത്താണെങ്കിലും കേരള കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടെങ്കില്‍ മാത്രമേ മധ്യകേരളത്തില്‍ വലിയ ആധിപത്യം സ്ഥാപിക്കാന്‍ കഴിയൂവെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തല്‍. അതേസമയം കേരള കോണ്‍ഗ്രസിന്റെ പിന്നാലെ പോയാല്‍ അവര്‍ വിലപേശല്‍ നടത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ യുഡിഎഫിനു നാണക്കേടാകുമെന്നുമാണ് വി.ഡി.സതീശന്റെ അഭിപ്രായം.