
കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം മെയ് 9,10 തീയതികളിൽ കോട്ടയത്ത്: പ്രതിനിധി സമ്മേളനം, സെമിനാർ , പ്രകടനം ,പൊതുസമ്മേളനം.
കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം 2025 മെയ് 9,10 വെള്ളി, ശനി തീയതികളിൽ കോട്ടയം ടി.എം. ജേക്കബ് നഗറിൽ ( തിരുനക്കര മൈതാനം ) നടക്കും. മെയ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ടി. എം. ജേക്കബ് നഗറിൽ (തിരുനക്കര മൈതാനം) പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ പതാക ഉയർത്തുന്നതോട് കൂടി സമ്മേളനത്തിന് തുടക്കമാകും.
ഉച്ചക്ക് 2 മണിക്ക് ടി. എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം. എൽ. എ ഉത്ഘാടനം ചെയ്യും.
വൈകുന്നേരം 4 മണിക്ക് കേരളത്തിലെ കാർ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറിൽ പാർട്ടി വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 10 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കോട്ടയം ടി. എം. ജേക്കബ് നഗറിൽ (തിരുനക്കര മൈതാനം) എത്തിച്ചേരും .തുടർന്ന് നടക്കുന്ന പൊതു സമ്മേളനം വൈകീട്ട് 4.30 ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉത്ഘാടനം ചെയ്യും.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സീനിയർ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.
.