play-sharp-fill
കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ കോട്ടയത്ത് ലോഗോസ് ജംഗ്ഷനിൽ

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ കോട്ടയത്ത് ലോഗോസ് ജംഗ്ഷനിൽ

കോട്ടയം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ജനുവരി 2 ബുധനാഴ്ച്ച കോട്ടയത്ത് ഉദ്ഘാടനം ചെയ്യും.
മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തിൽ
കോട്ടയം ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും.

എൻ.ഡി.എ. സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ഡി.എ യുടെയും, കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും സംസ്ഥാന-ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് നേതാക്കൾ കോട്ടയം പ്രസ്ക്ലബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വികലമായ വഖഫ് നിയമ ഭേദഗതിയെക്കുറിച്ചും , കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ വഴി തെറ്റിക്കുന്ന

കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് പാർട്ടിയുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്നും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

വൈസ് ചെയർമാൻ പ്രെഫ.ബാലു ജി വെള്ളിക്കര, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ, നേതാക്കളായ ലൗജിൻ മാളിയെക്കൽ, മോഹൻ ദാസ് അബലറ്റിൽ , രാജെഷ് ഉമ്മൻ കോശി, തുടങ്ങിയവർ കോട്ടയം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.