
തിരുവനന്തപുരം: കേരളത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റുള്ള സ്വകാര്യ ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്‌നാട് നിർത്തിവ ച്ചു .ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണു തീരുമാനം.
എന്നാൽ നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര . എന്നിവിടങ്ങളിൽ റജിസ്‌റ്റർ ചെയ്‌ത ബസുകൾ പിടിച്ചെടുക്കുന്നത് തുടരും കേരളത്തിൽ നി ന്നുള്ള ഒട്ടേറെ ഓപ്പറേറ്റർമാർ നി കുതി കുറവായതിനാൽ നാഗാലാൻഡ് ഉൾപ്പെടെയുള്ള സം സ്ഥാനങ്ങളിൽ ബസുകൾ റജിസ്റ്റർ ചെയ്ത‌് ഓടിക്കുന്നുണ്ട്.
ഇവ തമിഴ്‌നാട് വഴി സർവീസ് നടത്തില്ല. പകരം മൈസൂരു വഴി ബെംഗളൂരു, ഹൈദരാബാദ് സർ വീസുകൾ നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുരഹര, കേരള ലൈൻസ് എന്നീ കമ്പനികളുടെ ബസുകൾ തമിഴ്‌നാട് മുൻപ് പിടിച്ചപ്പോൾ ബസുടമകൾ അതിനെതിരെ കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു. ബസുകൾ ഇപ്പോൾ പി ടിച്ചെടുത്ത സാഹചര്യത്തിൽ : കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി : ബസുടമകൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
17 ബസ് ഓപ്പറേറ്റർമാരും പുതിയ തായി കോടതിയിലെത്തിയിട്ടു ണ്ട്. ഈ കേസുകൾ തിങ്കളാഴ്ച്‌ച പരിഗണിക്കുമെന്നാണ് അറിയുന്നതെന്നു ലക്ഷ്വറി ബസ് ഓണേ ഴ്സസ് അസോസിയേഷൻ (കേരള പ്രസിഡൻ്റ എ.ജെ റിജാസ് പറഞ്ഞു.
കേരള, കർണാടക എന്നിവിട ങ്ങളിൽ റജിസ്‌റ്റർ ചെയ്ത വാഹനങ്ങളൊഴിച്ചു ബാക്കിയുള്ളവ ടോൾ പ്ലാസകളിൽ പരിശോധി ച്ചു പിഴയടപ്പിക്കണമെന്നും തമിഴ്നാട്ടിൽ ബസ് റജിസ്‌റ്റർ ചെയ്യൂ ന്നതുവരെ നടപടി തുടരണമെ
ന്നുമാണു തമിഴ്‌നാട് മോട്ടർ വാ ഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരിക്കുന്നതെ ന്നു ബസുടമകൾ പറയുന്നു. തീ രുവനന്തപുരത്തു നിന്നു നാഗർ കോവിൽ വഴിയുള്ള ചെന്നൈ, ബെംഗളൂരു സർവീസുകളെല്ലാം ഇന്നലെയും മുടങ്ങി