
തിരുവനന്തപുരം: സി.പി.എമ്മിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായാലും, പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും, കേരളത്തില്‍ ഇടതുപക്ഷം മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യതയാണ്, രാഷ്ട്രീയ നിരീക്ഷകർ ഇപ്പോള്‍ പ്രവചിക്കുന്നത്.
ഇതിനു പ്രധാന കാരണം, യു.ഡി.എഫിലെ അനൈക്യം മാത്രമല്ല, സംഘപരിവാറിൻ്റെ നിലപാട് കൂടിയാണ്.
ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം ബി.ജെ.പി ഒന്നാമത് എത്തിയ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും രണ്ടാമത് എത്തിയ എട്ട് നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാനാണ്, ആർ.എസ്. എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിർദ്ദേശമെന്നാണ് പുറത്ത് വരുന്ന വിവരം. മറ്റിടങ്ങളില്‍ യു.ഡി.എഫിൻ്റെ തോല്‍വി ഉറപ്പാക്കി ആ മുന്നണിയെ ശിഥിലമാക്കുകയാണ്,
പരിവാറിൻ്റെ ലക്ഷ്യം. 2026-ല്‍ സംസ്ഥാന ഭരണം ലഭിച്ചില്ലങ്കില്‍ യു.ഡി.എഫ് തകർന്നടിയുമെന്നും, മറ്റ് സംസ്ഥാനങ്ങളിലെ പോലെ, കോണ്‍ഗ്രസ്സ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബി.ജെ.പി പാളയത്തില്‍ എത്തുമെന്നുമാണ് ആർ.എസ്.എസ് – ബി.ജെ.പി നേതാക്കള്‍ കണക്ക് കൂട്ടുന്നത്. മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍, സ്വഭാവികമായും 2031- ലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും, ഭരണ വിരുദ്ധ വികാരത്തിൻ്റെ തള്ളിച്ചയില്‍, ത്രിപുര മോഡലില്‍, സി.പി.എമ്മും ഇടതു പാർട്ടികളും തകർന്നടിയുമെന്ന ആത്മവിശ്വാസവും പരിവാർ നേതൃത്വത്തിനുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതായത് 2031-ല്‍ കേരള ഭരണം പിടിക്കാൻ ആവശ്യമായ വൻ പദ്ധതിക്കാണ്, ആർ.എസ്. എസും ബി.ജെ.പിയും ഇപ്പോഴേ കോപ്പുകൂട്ടുന്നത്. യു.ഡി.എഫിൻ്റെയും ഇടതുപക്ഷത്തിൻ്റെയും തകർച്ച ഉറപ്പാക്കുന്ന രാഷ്ട്രീയ നീക്കമാണ് ലക്ഷ്യം. ഇതിന് 2026-ലും ഇടതുപക്ഷം അധികാരത്തില്‍ വരണമെന്നതാണ് പരിവാർ നേതൃത്വം ആഗ്രഹിക്കുന്നത്.
ഭരണ വിരുദ്ധ വികാരമുണ്ടായിട്ടും, ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞതും, ഡല്‍ഹിയില്‍ ഭരണം പിടിച്ചെടുക്കാൻ സാധിച്ചതും, ആർ.എസ്.എസ് നേരിട്ട് രംഗത്തിറങ്ങിയത് കൊണ്ടു കൂടിയാണ്. സമാനമായ നീക്കമാണ്, 2026 ലും 2031ലും കേരളത്തിലും അവർ ലക്ഷ്യമിടുന്നത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ബി.ജെ.പി സ്ഥാനാർത്ഥികളെ മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണം വരെ ആസൂത്രണം ചെയ്യുന്നതില്‍ ആർ.എസ്.എസിന് വലിയ പങ്കുണ്ടാകും. രാജ്യത്ത് തന്നെ, ആർ.എസ്.എസിന് ഏറ്റവും കൂടുതല്‍ ശാഖകളും ബലിദാനികളും ഉള്ള സംസ്ഥാനമാണ് കേരളം എന്നതിനാല്‍, കേരള ഭരണം പിടിക്കുക എന്നത് ആർ.എസ്.എസിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ പരിവാർ സംഘടനകള്‍ തുടങ്ങി കഴിഞ്ഞിട്ടുമുണ്ട്. കേരളത്തിലെ 14 ജില്ലകളെ, 31 ജില്ലകളാക്കി തിരിച്ച് ബി.ജെ.പി പ്രവർത്തനം തുടങ്ങിയത് തന്നെ, ആർ.എസ്.എസിൻ്റെ ബുദ്ധിയാണ്. കേരളത്തിലെ സാമുദായിക – രാഷ്ട്രീയ ഘടന, കാവി രാഷ്ട്രീയത്തിന് എതിരായതിനാല്‍, അത് പൊളിച്ചടുക്കുക എന്നതാണ് ആദ്യ ലക്ഷ്യം
ക്രൈസ്തവ സംഘടനകളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളുമായി ഇപ്പോഴും മുന്നോട്ട് പോകുന്ന ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. തൃശൂരിലെ ബി.ജെ.പി വിജയം ക്രൈസ്തവ വിഭാഗത്തിൻ്റെ പിന്തുണയുടെ കൂടി അടിസ്ഥാനത്തിൻ ഉണ്ടായിട്ടുള്ളതാണ്. ജോർജ് കുര്യനെ കേന്ദ്ര മന്ത്രിയാക്കിയതും, ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് തന്നെയാണ്.
ഇതിനായി ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ളയുടെ സേവനവും, ബി.ജെ.പി ഉപയോഗപ്പെടുത്തുന്നുണ്ട്. മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍, മുസ്ലിംലീഗ് തകരുമെന്നും, ആ പാർട്ടി തന്നെ പിളർന്ന് പോകുമെന്ന കണക്ക് കൂട്ടലും ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വത്തിനുണ്ട്. ഉടനെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ബി.ജെ.പിക്ക് ഉണ്ടാക്കാൻ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തലസ്ഥാന
നഗരമായ തിരുവനന്തപുരം കോർപ്പറേഷൻ ഉള്‍പ്പെടെ നിഷ്പ്രയാസം പിടിച്ചെടുക്കാൻ കഴിയുമെന്ന കണക്കുകളാണ്, ദേശീയ നേതൃത്വത്തിനും ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയും ബി.ജെ.പി തന്നെയാണ്.
വെള്ളാപ്പള്ളി പല നിലപാടുകള്‍ സ്വീകരിച്ച് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും, ബി.ഡി.ജെ.എസിന് എൻ.ഡി.എ വിട്ട് പോകാൻ കഴിയില്ലന്നു തന്നെയാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. കേന്ദ്ര ഏജൻസ…