കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രു: 24, 25 തീയതികളിൽ വൈക്കത്ത്: സ്വാഗത സംഘം രൂപീകരിച്ചു:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ്റെ (KBEF- BEFI) പ്രഥമ സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രുവരി 24, 25 തീയതികളിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തും. ജനറൽ കൗൺസിലിൻ്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. വൈക്കം എൻ ജി ഒ യൂണിയൻ ഓഫീസിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
പി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ജില്ലാ പ്രസിഡൻ്റ് കെ കെ ബിനു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് കെ പി ഷാ സ്വാഗതവും
കെ ഡി സുരേഷ് നന്ദിയും പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുൻ മുനിസിപ്പൽ ചെയർമാൻ പി ശശിധരൻ , വി പി ശ്രീരാമൻ , പി വി പുഷ്കരൻ , എം.എൻ അനിൽകുമാർ, ടി ജി ബാബു, ജയശങ്കർ, വിപിനൻ, സാജൻ, പി.ആർ. രാജു, എൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി കെ ഹരികുമാർ, കെഎം രാധാകൃഷ്ണൻ, സി ജെ ജോസഫ്, കെകെ ഗണേശൻ, കെ അരുണൻ എന്നിവർ രക്ഷാധികാരികളും പി ഹരിദാസ് ചെയർമാനുമായി സംഘാടക സമിതിയും അനുബന്ധ സബ്കമ്മറ്റികളും രൂപീകരിച്ചു .