നെടുമ്പാശ്ശേരി എയർപോർട്ടിലെ പാർക്കിങ് ഏരിയയിൽ തടഞ്ഞു നിർത്തി; കഴുത്തിനു കുത്തിപ്പിടിച്ചു; യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

Spread the love

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ടിലെ കാർ പാർക്കിങ് ഏരിയയിൽ യുവതിയെ തടഞ്ഞു കഴുത്തിനു കുത്തിപ്പിടിച്ച് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യാന്തര ടെർമിനലിലെ കാർ പാർക്കിങ് ഏരിയയിൽ യുവതിയെ തടഞ്ഞു കഴുത്തിനു കുത്തിപ്പിടിച്ച് അതിക്രമം കാട്ടുകയായിരുന്നു.

യുവതിയെ നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡും എൻട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇൻസ്പെക്ടർ എം.എച്ച്.അനുരാജ്, എസ്.ഐ എസ്.എസ്.ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group