
തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിൽ മകനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ വിനയാനന്ദിനെ അറസ്റ്റ് ചെയ്തു. വഞ്ചിയൂർ പൊലിസാണ് പിടികൂടിയത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങൾ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്.
പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഹൃത്വിക്ക് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിലാണ്. മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലിസ് കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന വിനയാനന്ദിനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസം മുൻപ് 15 ലക്ഷം വിലയുള്ള ഒരു ആഡംബര ബൈക്ക് അച്ഛൻ വിനയാന്ദൻ മകൻ ഹൃത്വിക്കിന് വാങ്ങി നൽകിയിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം.
ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു.