ഓണം കൊഴുപ്പിക്കാൻ ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന;25 ഗ്രാം കഞ്ചാവുമായി പനവൂർ സ്വദേശി പിടിയിൽ

Spread the love

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കഞ്ചാവ് വിപണനം നടത്തിയ ആൾ അറസ്റ്റിൽ. പനവൂർ, കരിക്കുഴി, സ്വദേശി എ. ഷജീർ ആണ് അറസ്റ്റിലായത്. മാങ്കുഴി എന്ന സ്ഥലത്ത് വിൽപ്പന നടത്തി വരവേയാണ് ഇയാളെ പിടികൂടിയത്.

video
play-sharp-fill

25 ഗ്രാം വരുന്ന കഞ്ചാവ് കൈകവശം സൂക്ഷിച്ചിരുന്നു. വിൽപ്പനയ്ക്കായി പൊതികളായി സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡാൻസാഫ് ടീം നെടുമങ്ങാട് പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നെടുമങ്ങാട് പൊലീസിന് കൈമാറി.