play-sharp-fill
ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്: ജില്ലാ പഞ്ചായത്തിന്റെ വെബിനാർ മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു

ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്: ജില്ലാ പഞ്ചായത്തിന്റെ വെബിനാർ മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: പഞ്ചായത്ത് രാജ് നഗരപാലികാ നിയമങ്ങൾ നിലവിൽ വന്നതിന്റെയും ജനകീയാസൂത്രണ പ്രക്രിയ ആരംഭിച്ചതിന്റെയും അതുവഴി അധികാര വികേന്ദ്രീകരണം നടപ്പിൽ വന്നതിന്റെയും 25 വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തും, ജില്ലാ ആസൂത്രണ സമിതിയും ചേർന്ന് വെബിനാർ സംഘടിപ്പിച്ചു.


ചടങ്ങിൽ ജില്ലയിൽ 20 വർഷത്തിൽ അധികമായി തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായി പ്രവർത്തിച്ചവരെ ആദരിച്ചു. ജില്ലാപഞ്ചായത്തിൽ നിന്ന് രണ്ടുപേരും, വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലായി 14 പേരും, വിവിധ ഗ്രാമപഞ്ചായത്തുകളിലായി 43 പേരും ഈ വിഭാഗത്തിൽ ആദരവിന് അർഹരായി ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി ചെയർമാനുമായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബിനാർ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തിൽ സ്ഥാപിച്ച അധികാരവികേന്ദ്രീകരണ സ്മാരക ശിലാഫലകം തോമസ് ചാഴിക്കാടൻ എം.പി. അനാശ്ചാദനം ചെയ്തു. മുൻ ചീഫ് സെക്രട്ടറിയും സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാനുമായ എസ്.എം.വിജയാനന്ദ് ഐ.എ.എസ് വിഷയാവതരണം നടത്തി.

സംസ്ഥാന ആസൂത്രണ ബോർഡ് എസ്.ആർ.ജി. ചെയർമാൻ ഡോ. കെ.എൻ.ഹരിലാൽ, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ , സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകാസൂത്രണ വിഭാഗം മേധാവി ജെ. ജോസഫൈൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ജില്ലാ കളക്ടർ എം.അഞ്ജന ഐ.എ.എസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ കൃതഞ്ജതയും പ്രകാശിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരിയിൽ, ജില്ലാ പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി അംഗങ്ങളായ അഡ്വ.സണ്ണി പാമ്പാടി, പി.സുഗതൻ,

അഡ്വ.കെ.കെ.രഞ്ജിത്ത്, ജയേഷ് മോഹൻ, ബെറ്റി റോയി, ജെസ്സിമോൾ മനോജ്, എന്നിവരും, ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും ,ജില്ലാ ആസൂത്രണസമിതി ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വെബിനാർ തത്സമയം പ്രദർശിപ്പിച്ചു.